ആവേശം നിറയ്ക്കാൻ KGF വരുന്നു!!ദുൽഖറിന്റെ സല്യൂട്ട് റിലീസ് നീളും???പുതു പുത്തൻ സിനിമാ വിശേഷങ്ങൾ ഇതാ||



ഇന്ത്യൻ ബോക്സോഫീസിൽ ചരിത്രം രചിക്കാൻ കെജിഎഫ് എത്തുന്നു. ഇന്ത്യൻ സിനിമയിൽ ഇന്ന് ഏറ്റവും കൂടുതൽപേർ കത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് 2. ചിത്രത്തിന്റെ ചെറിയൊരു സൂചന ഇപ്പോൾ അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. 



സിനിമയിലെ നായകൻ ആയ യാഷ് എന്ന നടന്റെ ക്യാരക്ടർ പോസ്റ്റ്‌ അദ്ദേഹത്തിന്റെ പിറന്നാൾ ദിവസം ആയ ജനുവരി 8 ന് പുറത്ത് വിട്ടിരുന്നു. ഒരു ടെറർ ലുക്ക് ആണ് പോസ്റ്റിൽ കാണുന്നത്. ചിത്രത്തിന്റെ റിലീസ് ഡേറ്റിൽ മാറ്റം വരില്ല എന്ന് പ്രതീക്ഷിക്കുകയാണ് എല്ലാവരും.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്നചിത്രം ആണ് സല്യൂട്ട്. സിനിമയിൽ ദുൽഖർ സൽമാൻ ആണ് നായക കഥാപാത്രം അവതരിപ്പിക്കുന്നത്. ഈ ചിത്രം വരുന്ന ജനുവരി 14 ന് തിയറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകളനുസരിച്ച് ചിത്രത്തിന്റെ റിലീസ് തീയതി നീട്ടിയതായാണ് പറയുന്നത്. ഇത് സംബന്ധിച്ച് ഉള്ള ഒഫീഷ്യൽ ആയ തീരുമാനം ഉടൻ തന്നെ വരുമെന്നാണ് പറയുന്നത്. കോവിഡിന്റെ മൂന്നാം തരംഗം മൂലം ആണ് റിലീസ് വൈകുന്നതെന്നാണ് സൂചനകൾ.

എച്ച് വിനോത് സംവിധാനം ചെയ്യുന്ന അജിത്ത് നായകൻ ആയ വാലിമയി എന്ന ചിത്രം ജനുവരി 13 ന് റിലീസിന് എത്തുകയില്ല എന്ന് ഒഫീഷ്യൽ ആയി അറിയിച്ചിരിക്കുകയാണ്.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]






Comments