മുടി കൊഴിച്ചിൽ കുറയ്ക്കാൻ||മുടി വളർച്ചയ്ക്കും ||100%ഹെയർ ഫാൾ ട്രീറ്റ്‌മെന്റ്||
on
Get link
Facebook
X
Pinterest
Email
Other Apps
ഇന്ന് സ്ത്രീ,പുരുഷന്മാരുടെ ഇടയിലായി പലരിലും വരുന്നതായ പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഈ മുടികൊഴിച്ചിൽ എന്നത്.അത് പല രീതിയിലാണ് ഉള്ളത്.പാരമ്പര്യം ആയി ഉള്ളത്,രണ്ടാമതായി നാം ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഒരു പ്രശ്നമാണ്.
കുഴൽക്കിണറിലെ വെള്ളം, ഹാർഡ് വാട്ടർ ഒക്കെ തന്നെ മുടികൊഴിച്ചിലിന് കാരണമാകുന്നതാണ്. എന്നാൽ ഇങ്ങനെ ഉണ്ടാകുന്നായ മുടികൊഴിച്ചിൽ കുറയ്ക്കാനും, മുടിക്ക് നല്ല രീതിയിൽ ഉള്ളതായ ഗ്രോത്ത് കിട്ടാനും ഉള്ള ഒരു സിംപിൾ മാർഗ്ഗം ഒന്ന് പരിശോധിക്കാം.
ഇതിനായി തയ്യാറാക്കുന്നത് ഒരു എണ്ണയാണ്.ഈ എണ്ണ തയ്യാറാക്കാൻ ആയി ആദ്യംതന്നെ വേണ്ട ഒരു ഇൻക്രീഡിയന്റ് സാധാ വെളുത്തുള്ളിയാണ്. ഇനി വേണ്ടത് ഒരു സവാള ആണ്.സവാളയിലെ സത്താണ് ആവശ്യമായി ഉള്ളത്. ഇത് മുടിയിൽ വളരെ ഗുണം നൽകുന്നതാണ്. മുടികൊഴിച്ചിൽ തടയാനും,മുടിയുടെ ഗ്രോത്ത്കൂട്ടാനും സഹായം ആയ ഒന്നാണ് ഇത്. ഇനി വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒലീവ് ഓയിൽ ആണ്. അതുപോലെ ഒരു അൽപ്പം കാസ്ട്രോയിൽ ആണ്. ഇത് മുടിയുടെ വളർച്ചയ്ക്ക് ഒരുപാട് സഹായിക്കുന്ന ഒന്നാണ്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആദ്യം തന്നെ ഒരു വെളുത്തുള്ളി എടുത്തശേഷം അത് ചെറിയ കഷണങ്ങളായി കട്ട് ചെയ്യുക.ഈ വെളുത്തുള്ളി ഇത്തരത്തിൽ കട്ട് ചെയ്തെടുത്ത ശേഷം,അടുത്തതായി ഒരു സവാള എടുത്ത് അത് ചെറുതായി കട്ട് ചെയ്യുക. ഇനി ഈയൊരു സവാള മിക്സിയിലെ ജാറിലേക്ക് ഇട്ട് അരച്ചെടുക്കുക. ഇങ്ങനെ അരച്ച് എടുത്ത് കഴിയുമ്പോൾ ഇതൊരു ജ്യൂസ് ആയി കിട്ടും.ഇനി ഇത് ഒരു ചെറിയ അരിപ്പ ഉപയോഗിച്ച് ഒരു ബൗളിലേക്ക് അരിച്ച്എടുക്കുക.
Comments
Post a Comment