ഹോംമേഡ് ഇൻസെക്റ്റിസൈഡ് ||ഷാംപൂ ഉപയോഗിച്ച് ചെടികളിലെ കീടങ്ങളെ കൊല്ലാം||



സാധാരണ നാം വീടിന്റെ ഉള്ളിലും,പുറത്തുംഒക്കെ വളർത്തുന്ന ചെടികളിൽ ധാരാളം കീടങ്ങൾ വന്ന് ഇരിക്കാറുണ്ട്.ഈ കീടങ്ങളൊക്കെ ചെടികളിലെ വന്നിരുന്നു അവയെ പൂർണ്ണമായും നശിപ്പിക്കുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. സാധാരണയായി നാം കീടങ്ങളെ ഒഴിവാക്കാൻ കീടനാശിനിയാണ് ഉപയോഗിക്കുക.


എന്നാൽ കീടനാശിനികളൊന്നും ഉപയോഗിക്കാതെ തന്നെ വീട്ടിൽ ലഭ്യമായ ചില സാധനങ്ങൾകൊണ്ട് വളരെ ഈസിയായി തന്നെ കീടങ്ങളെ പൂർണ്ണമായും ഒഴിവാക്കി നിർത്താനായ ഒരു മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി വേണ്ട ഏറ്റവും പ്രധാനപ്പെട്ട സാധനം ഒരു ഷാംപൂ ആണ്.ഏത് കമ്പനിയുടെ ഷാംപുവും ഉപയോഗിക്കാം. ഇവിടെ നാം ഉപയോഗിക്കുന്നത് ഏകദേശം 1.5ml ഷാംപൂ മാത്രമാണ്. ഇനി വേണ്ട ഇൻക്രീഡിയന്റ് ഒരു 500ml വെള്ളം ആണ്. അര ലിറ്റർ വെള്ളം. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു വലിയ ബൗൾ എടുത്തശേഷം  അതിലേക്ക് ഒരു ഷാംപൂ പൊട്ടിച്ച് ഒഴിക്കുക.ഇനി ഇതിലേക്ക് ഒരു 500ml,അതായത് ഒരു അരലിറ്റർ വെള്ളം ഒഴിച്ച് നൽകുക.ഇനി ഇത് നന്നായി ഒന്ന് ഇളക്കി മിക്സ് ചെയ്തു നൽകുക.ശരിക്കും ഒന്ന് മിക്സ് ആകണം.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]



Comments