സുഖമായി ഉറങ്ങാൻ ഇതാ ഒരു ഒറ്റമൂലി||ഇനി ഉറക്കം ഇല്ലായ്മ ഇല്ലാതാക്കാം||


ഇന്ന് പലരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഈ ഉറക്കക്കുറവ്എന്നത്.പലരീതിയിലും റ്റയേർഡായി നാം കട്ടിലിൽ പോയി കിടന്നാലും പലകാര്യങ്ങളും ചിന്തിച്ചു നമുക്ക് ഉറങ്ങാൻ സാധിക്കാറില്ല.അതിന് ഉള്ള പ്രധാനകാരണം ശരീരത്തിൽമാനസികമായി ഉണ്ടാകുന്ന മാറ്റങ്ങൾ ആണെന്ന് പറയാം. നമ്മൾ പലരും ,


വിദ്യാർത്ഥികൾ ആണെങ്കിൽ പഠനത്തെ സംബന്ധിച്ച് ചിന്തിച്ചു,മുതിർന്നവരാണെങ്കിൽ ഈ ജോലിയും ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾ,അതല്ല കുടുംബ പരമായ പ്രശ്നങ്ങൾ ഇങ്ങനെ പലവിധ കാര്യങ്ങൾ ആണ് കിടക്കാൻ നേരം ചിന്തിക്കുക. ഈ ചിന്ത കാരണം ആണ് ഉറങ്ങാൻ പറ്റാത്തത്. ഏറ്റവും കുറഞ്ഞത് 6-8മണിക്കൂർ ഉറങ്ങാനായി പറ്റാത്ത വ്യക്തിക്ക് മാനസികമായ അസുഖങ്ങൾ വരെ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് പഠനങ്ങള് ഒക്കെ പറയുന്നത്. എന്നാൽ വളരെ ഈസിയായി എത്ര പ്രയാസംഉണ്ടെങ്കിലും വളരെ കൂളായിതന്നെ ഉറങ്ങാൻ ഉള്ള ഒരു മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം പെരിഞ്ചീരകം ആണ്.സാധാരണ ജീരകം എന്നതിൽ നിന്നും വളരെയധികം ഗുണമുള്ള ഒരു ജീരകം ആണിത്.രണ്ടാമത്തെ ഇൻക്രീഡിയന്റായി വേണ്ടത് ഒരൽപ്പം ഏലയ്ക്കാ ആണ്.ഒരു സ്പൂൺ പെരിഞ്ചീരകം എടുത്താൽ ഏകദേശം ഒരു മൂന്ന് ഏലയ്ക്കാ വേണം എടുക്കാൻ.ഒരു ഗ്ലാസ് മരുന്ന് തയ്യാറാക്കാൻ ഈ അളവിൽ എടുത്താൽ മതി. ഇനി വേണ്ടത് ഒരു ഗ്ലാസ് വെള്ളമാണ്. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യംതന്നെ ഒരു സ്പൂൺ പെരിഞ്ചീരകം എടുത്ത് ഒരു പാത്രത്തിലേക്ക് ഇടുക. അതിനുശേഷം ഒരു മൂന്ന് ഏലയ്ക്കാ എടുത്ത് അതിന്റെ തൊലി ഒന്ന് പൊട്ടിച്ചു ഇതിലേക്ക് ഇടുക. തൊലിയും ഇതിന് ഒപ്പം ഇട്ടു നൽകാം.ഇനി ഇങ്ങനെ ഇട്ടു നൽകിയ ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് ഒരൽപ്പം വെള്ളം ഒഴിച്ച് നൽകുക.ഇനി ഇതിലേക്ക് ഇവ ഇട്ട് നൽകുക.അതിനുശേഷം ഇത് നന്നായി തിളപ്പിച്ച് എടുക്കുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments