ഇന്ന് നമ്മുടെ ഇടയിൽ പലതരത്തിലുള്ള പനികൾ ഉണ്ട്. കോവിഡിന്റെ പനി ,അല്ലാതെ വരുന്ന പനി, അതോടൊപ്പം ഉള്ള ജലദോഷം, ചുമ, കഫക്കെട്ട്, മൂക്കടപ്പ്, നീർക്കെട്ട്, ശ്വാസതടസ്സം, നീർക്കെട്ടു മൂലം തല അനക്കാൻ പറ്റാത്ത സ്ഥിതി എന്നിവ ഉണ്ടാകാറുണ്ട്. ഇതിനെല്ലാം ഉള്ള നാച്ചുറൽ ആയ ഒരു റെമഡി പരിചയപ്പെടാം.ഇത് വളരെ സിംപിൾ ആയി ഏവരുടെയും വീട്ടിൽ ഉണ്ടാക്കി എടുക്കാൻ സാധിക്കുന്നതാണ്.
ഇതിന്റെ ഏറ്റവും വലിയ ഗുണം എന്താണെന്ന് വച്ചാൽ സാധാരണ ഉണ്ടാവുന്ന പനി, ജലദോഷം എന്നിവ മാറ്റാനും,അതുപോലെ മൂക്കടപ്പ് മാറ്റാനും
കഫക്കെട്ട് പൂർണ്ണമായും ഇല്ലാതെയാക്കാനുമായി ഗുണം നൽകുന്ന ഒരു ഒറ്റമൂലി ആണ് ഇത്. ഇതു വളരെ ഏറെ ഗുണം നൽകുന്ന ഒരു ഒറ്റമൂലിയാണ് ഏന്നതിൽ ഒരു സംശയവും ഇല്ല.ഇനി ഈ ഒറ്റമൂലി തയ്യാറാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം.
ഇതിന് ആവശ്യമായ ഇൻക്രീഡിയന്റിൽ ഏറ്റവും ആദ്യം വേണ്ടത് ബാസിൽ ഇലയാണ്. ഈ ഇല തുളസി വർഗ്ഗത്തിൽ പെട്ട ഒന്നാണ്.ഇത് നമുക്ക് മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്നതാണ്.ഇനി തുളസി ഇല നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ അത് തന്നെ എടുക്കുക. ഈ ഇലയുടെ മണം തുളസിയിലയുടെ മണം പോലെ തന്നെയാണ്. തുളസിയില ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ തണ്ടോടുകൂടി ചേർത്ത് എടുക്കാൻ ശ്രദ്ധിക്കുക. ഇനി ഈ ഇല കുറച്ചു ഒരു പാത്രത്തിൽ എടുക്കുക. ഇനിവേണ്ട അടുത്ത മെയിൻ ഇൻക്രീഡിയന്റ് എന്നത് സാധാ ചെറിയ ഉള്ളി ആണ്. ഇത് ചെറുതായി ഒന്ന് കട്ട് ചെയ്തു എടുക്കുക.അടുത്ത ഇൻക്രീഡിയന്റ് ഒരു അൽപ്പം സാധാ ഇഞ്ചി ആണ്. ഇഞ്ചി മൂന്ന് നാല് പീസ് ആയി കട്ട് ചെയ്തു എടുക്കുക. അടുത്തത് ആയി വേണ്ടത് രണ്ട് വെളുത്തുള്ളി ചെറിയ പീസ് ആയി കട്ട് ചെയ്തു എടുക്കുക. ഇനി അവസാനം വേണ്ടത് സാധാ കറുവപ്പട്ട ആണ്. കറുവപ്പട്ടയുടെ ചെറിയൊരു പീസ് മതിയാകും.
Comments
Post a Comment