സംവിധായകൻ രാജസേനനെ പോലും ദിലീപ് കുരുക്കിലാക്കി ||വെളിപ്പെടുത്തൽ കേട്ടാൽ ഞെട്ടും||
on
Get link
Facebook
X
Pinterest
Email
Other Apps
നടിയെ ആക്രമിച്ചെന്ന കേസിൽ ഇപ്പോൾ ഉണ്ടായ സംഭവവികാസങ്ങളെ തുടർന്നു ദിലീപിനെതിരെ നിരവധിയായുള്ള ആരോപണങ്ങൾ വന്നുകൊണ്ട് ഇരിക്കുകയാണ്.ദിലീപിനോട് വളരെ അടുപ്പമുള്ള പലരും ഇപ്പോൾ ദിലീപിനെതിരെ പലവിധമായുള്ള ആരോപണങ്ങളുമായി രംഗത്ത് ഉണ്ട്.
ഇതിനിടെ ദിലീപിന്റെ പകയ്ക്ക് ഇരയായ പ്രമുഖനായൊരു സംവിധായകൻ ഉണ്ട്.പ്രമുഖ മാധ്യമപ്രവർത്തകൻ രത്നകുമാർ പല്ലിശ്ശേരിയുടെ എഴുത്ത് പരമ്പരയിൽ ആണ് ഈ സംവിധായകനെ കുറിച്ച് പറയുന്നത്.
നിരവധി ഹിറ്റ് സിനിമകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകൻ ആണ് രാജസേനൻ. രാജസേനൻ സംവിധാനം ചെയ്തു ദിലീപ് നായക വേഷത്തിൽ എത്തിയ സിനിമയാണ് റോമിയോ. ചിത്രത്തിൽ മൂന്ന് നായികമാർ ആണുള്ളത്.ശ്രുതി ലക്ഷ്മി,വിമലാരാമൻ,സംവൃതാസുനിൽ എന്നിവർ ആയിരുന്നു നായികമാർ.എന്നാൽ ഈസിനിമയില് കൈകടത്തി തനിക്ക് ഇഷ്ടമുള്ളവരെ ഇതിലേക്ക് സഹകരിപ്പിക്കാനും ശ്രമിച്ചു എങ്കിലും അതൊന്നും സാധിച്ചില്ല.
റോമിയോ ഷൂട്ടിംഗ് കഴിഞ്ഞാൽ ഏതുനിമിഷവും പുതിയ സിനിമയ്ക്ക് ആയുള്ള ഡേറ്റ് തരാമെന്ന് ദിലീപ് സൂചിപ്പിച്ചു.അതനുസരിച്ച് റോമിയോയ്ക്ക് ശേഷമായി മറ്റൊരു സിനിമ ദിലീപിനുവേണ്ടി പ്ലാൻ ചെയ്തു.കോൺഫിഡന്റ് ഗ്രൂപ്പുമായി ചേർന്നാണ് രാജസേനൻ സിനിമയ്ക്ക് തുടക്കം കുറിച്ചത്.ഈ സിനിമയ്ക്ക് ആയി ദിലീപിനെ കണ്ടു പത്ത് ലക്ഷം രൂപ അഡ്വാൻസ് ആയി നൽകുകയും ചെയ്തു.
Comments
Post a Comment