കുഴിനഖം, വളംകടി, എല്ലാ തരത്തിലുള്ള ഫംഗസും മാറ്റാം||ഇതാ ഒരു ഹോം റെമഡി||
on
Get link
Facebook
X
Pinterest
Email
Other Apps
ഇന്ന് നമ്മുടെ ഇടയിൽ സ്ത്രീകൾ, പുരുഷന്മാർ എന്നിങ്ങനെ മിക്കവരിലും ഉണ്ടാകുന്നതായ ഒരു പ്രശ്നമാണ് ഫംഗസ്ബാധ.പലതരത്തിലുള്ളതായ ഫംഗസ് ബാധ ഉണ്ട്.കുഴിനഖം, വളംകടി, തുടങ്ങീ പല തരത്തിലുള്ള പ്രശ്നങ്ങൾ കാലിൽവരാറുണ്ട്. എന്നാൽ ഇത്തരത്തിൽ വരുന്ന കുഴിനഖംപോലെ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വളരെ സിംപിൾ ആയ നാച്ചുറലായ ഒരു റെമഡി പരിചയപ്പെടാം.
ഇതിനായി ആവശ്യമായ ഇൻക്രീഡിയന്റസ് എന്ന് പറയുന്നത് ആദ്യം ഒരൽപ്പം വെളുത്തുള്ളിയാണ്. അതോടൊപ്പം തന്നെ ഒരൽപ്പം സാധാരണ ഇഞ്ചി, അതുപോലെ തന്നെ ഒരൽപ്പം ആപ്പിൾ സൈദർ വിനിഗർ,ഒരൽപ്പംവെള്ളം എന്നിവയാണ് വേണ്ടത്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആദ്യംതന്നെ ഒരൽപ്പം വെളുത്തുള്ളി എടുക്കുക. അതിനുശേഷം അതിലെ തൊലി ഒക്കെ നന്നായി കളയുക. ഇനി അടുത്ത ഇൻക്രീഡിയന്റായ ഒരു അൽപ്പം ഇഞ്ചി എടുത്തശേഷം അത് ചെറുതായി കട്ട് ചെയ്തു എടുക്കുക.ഇനി അതിന്റെ പുറത്തെ തൊലി കളയുക. ഇനി ഇത് ചെറിയ കഷണങ്ങൾ ആക്കി എടുക്കുക. ഇഞ്ചിയും, വെളുത്തുള്ളിയും ഏകദേശം ഒരേ അളവിൽ എടുക്കുക. ഇനി ഇവ രണ്ടും ഒരു ചെറിയ ഉരലിൽ ഇട്ടശേഷം ശരിക്കും ഒന്ന് ചതച്ച് എടുക്കുക.നന്നായി ചതച്ച് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
Comments
Post a Comment