യുവാക്കളുടെ സ്വപ്നം ആയ താടിയും മീശയും തഴച്ചു വളരാൻ||ഇതാ ഒരു അടിപൊളി ഓയിൽ||
on
Get link
Facebook
X
Pinterest
Email
Other Apps
ഇന്ന് നമ്മുടെ യുവാക്കൾക്ക് ഇടയിൽ ഏറ്റവും പ്രിയപ്പെട്ട പൗരഷത്വത്തിന് ഏറ്റവും തെളിവായി കാണുന്ന ഒരു കാര്യമാണ് താടിയും, മീശയും. ചില ആളുകൾ താടിമാത്രം വളർത്തുന്നവർ ഉണ്ട്,ചിലർ മീശമാത്രം വളർത്തുന്നവർ ഉണ്ട്,മീശയും താടിയും വളർത്തുന്നവരും ഉണ്ട്.
എന്നാൽ എങ്ങനെയാണ് എങ്കിലും ഇവ വളർത്തുമ്പോൾ നന്നായി വളർന്നു വരേണ്ടത് ഏറ്റവും അത്യാവശ്യം ആണ്.എന്നാൽ ചിലർക്ക് അവിടെ ഇവിടെ ഒക്കെ വരികയും ചില ആളുകൾക്കിത് ഒട്ടും ഉണ്ടാകാതെ ഇരിക്കുകയും ചെയ്യാറുണ്ട്. ഇതൊക്കെ മാറ്റാൻ ഉള്ള ഒരടിപൊളി മാർഗ്ഗം പരിചയപ്പെടാം.
ഇത് നല്ല കട്ടിയായുള്ള താടിയും, മീശയും തഴച്ചു വളരാൻ ഉള്ള ഒരു സിംപിൾ റെമഡിയാണ്.ഇതിന് വേണ്ടി ഉപയോഗിക്കുന്നത് സെസമീ ഓയിലാണ്. ഇത് എള്ളെണ്ണ ആണ്.ഇത് ബ്ലാക്ക് സീഡുള്ള ഒരു എണ്ണ ആണ്. സാധാരണ എണ്ണയേക്കാൾ ബ്ലാക്ക് സീഡുള്ള എണ്ണയാണ് നല്ലത്.രണ്ടാമതായി വേണ്ട മെയിൻ ഇൻക്രീഡിയന്റ് എന്നത് പ്യൂർ ആയുള്ള കാസ്ട്രോയിലാണ്. അതായത് ആവണക്കെണ്ണ ആണ്.നമ്മുടെ ശരീരത്തിലെ ഹെയർ വളരെ നല്ല ശക്തിയോടെ വളരാൻ സഹായകമായ ഒന്നാണ് ഇത്.ഇതെല്ലാ മെഡിക്കൽ ഷോപ്പിലും, അതല്ലേ ആയൂർവേദ കടകളിലും വാങ്ങാൻ കിട്ടുന്നതാണ്. വാങ്ങുമ്പോൾ പ്യൂർകാസ്ട്രോയിൽതന്നെ നോക്കി വാങ്ങാൻ ശ്രമിക്കുക. ഇനി ആവശ്യമായ അടുത്ത ഇൻക്രീഡിയന്റ് ഒരു വൈറ്റമിൻഇ ക്യാപ്സ്യൂളാണ്. ഈ ക്യാപ്സ്യൂൾ എല്ലാ ഷോപ്പിലും ലഭ്യമാണ്. ഇത് നമ്മുടെ ഹെയർ ഗ്രോത്ത്,താടി,മീശ എന്നിവയുടെ വളർച്ചകൂട്ടാനും,സ്കിൻ വളരെസോഫ്റ്റ് ആകാൻ സഹായം ആണ്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആദ്യംതന്നെ ഒരുസ്പൂൺ എള്ളെണ്ണ എടുത്ത് ഒരു ബൗളിലേക്ക് ഒഴിച്ച് നൽകുക.അതുപോലെതന്നെ ഒരൽപ്പം കാസ്ട്രോയിൽകൂടി ഇതിലേക്ക് ചേർത്ത് നൽകുക.എള്ളെണ്ണ എടുത്ത അതേ അളവിലായി തന്നെ ഇതും എടുക്കുക. ഇനി ഇത് നന്നായി ഒന്ന് ഇളക്കി മിക്സ് ചെയ്തു നൽകുക. ഇനി അടുത്ത ഇൻക്രീഡിയന്റ് ആയ വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ഒരെണ്ണം ഇതിലേക്ക് പൊട്ടിച്ച് ഒഴിക്കുക. ഇനി ഇത് നന്നായി ഇളക്കി നൽകുക.
Comments
Post a Comment