ഇന്ന് നമ്മുടെ ഇടയിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്നാണ് കൊതുക് ശല്യം എന്നത്. വീടിന്റുള്ളിൽ ആണെങ്കിലും പുറത്ത് പോയാലും കൊതുക് വളരെയധികം ശല്യമാണ് ഉണ്ടാക്കുക.
ഈ കാലഘട്ടത്തിൽ പലതരം അസുഖങ്ങൾ വരെ കൊതുകുകൾ പരത്തുന്നുണ്ട്.ഈ കൊതുകിനെ അകറ്റി നിർത്താൻ ആയി കൊതുക് തിരി ഒക്കെ കത്തിച്ചുവയ്ക്കാറുണ്ട്.എന്നാൽ നാച്ചുറലായ ഒരു മാർഗ്ഗത്തിലൂടെ കൊതുകിനെ ഒഴിവാക്കാൻ ഉള്ള ഒരു ഈസിയായ മാർഗ്ഗം പരിശോധിക്കാം.
ഇതിനായി നാം ഉപയോഗിക്കുന്ന മെയിൻ ആയ ഇൻക്രീഡിയന്റെന്ന് പറയുന്നത് കുന്തിരിക്കമാണ്. രണ്ടാമത്തെ ഇൻക്രീഡിയന്റെന്നത് ഒരു അൽപ്പം കടുക് ആണ്.നാം സാധാരണ കറികൾക്ക് ഒക്കെ ഉപയോഗിക്കുന്ന കടുക് ആണ്.ഇത് ഉപയോഗിച്ച് ആണ് കൊതുകിനെ നാംഒഴിവാക്കി നിർത്തുന്നത്. ഈ കുന്തിരിക്കം കത്തിക്കാനായി ഒരൽപ്പം കരി ആവശ്യം ആണ്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആദ്യം ഒരൽപ്പം കടുകെടുത്തശേഷം ഒരു ചെറിയ ഉരലിൽ ഇട്ട് ഇടിച്ചു പൊടിച്ച് എടുക്കുക.ഇനിയിത് ഒരു ചെറിയ ബൗളിലേക്ക് ഇട്ട് നൽകുക. ഇനിയീ കരി തീ കത്തിച്ചു നൽകുക. അതിനുശേഷം ഈ കരിയിലേക്ക് കുന്തിരിക്കം ഇട്ട് നൽകുക.ഇങ്ങനെ കുന്തിരിക്കം ഇട്ട് നൽകിയാൽ ഇതു സ്വാഭാവികം ആയി കത്തും.നല്ല രീതിയിൽ പുകവരും.നല്ല ഒരു സ്മെല്ലും വരും.ഇനി ഈ പൊടിച്ച് വെച്ചിരിക്കുന്ന കടുക് കൂടി ഇതിലേക്ക് ഇട്ട് നൽകുക.
Comments
Post a Comment