ഒരാഴ്ച കൊണ്ട് 5-10 കിലോവരെ നിങ്ങളുടെ തടിയും തൂക്കവും കൂട്ടാം||ഇത് പരീക്ഷിക്കൂ||



ഇന്ന് നമ്മുടെ യുവാക്കൾക്കും, യുവതികൾക്കും ഇടയിൽ ഉള്ള പ്രധാന പ്രശ്നമാണ് വണ്ണമില്ലായ്മ എന്നത്. ഒരു 15-17വയസ്സിൽ ഒക്കെ മിക്കവാറും തന്നെ മെലിഞ്ഞ ഇരിക്കുന്നവരാണ്. 


എന്നാൽ ഇങ്ങനെ മെലിഞ്ഞ് ഇരിക്കുന്നതുകൊണ്ട് തന്നെ യാതൊരുകുഴപ്പവുമില്ല.എന്നാൽ ഒരൽപ്പം വണ്ണം ഒക്കെ വച്ചിരിക്കുന്നത് നല്ലതാണ്. മെലിഞ്ഞവർ പലപ്പോഴും വണ്ണം വയ്ക്കൂവാൻ വേണ്ടി പലതരം സാധനങ്ങൾ കഴിക്കാറുണ്ട്.ഇത്തരത്തിൽ വണ്ണം വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ആയി വളരെ സിംപിൾ ആയ ഒരു മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി ആദ്യം വേണ്ട പ്രധാന ഇൻക്രീഡിയന്റ് നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം ആണ്.വളരെ നല്ല പഴുത്ത ഏത്തപ്പഴം ആണ് എടുക്കേണ്ടത്. ഇതില് ഒരു ഗ്ലാസ് തയ്യാറാക്കാൻ പകുതി ഏത്തപ്പഴം മതി. നല്ല പഴുത്തപഴം ആണെങ്കിൽ നല്ല മധുരവുമാണ്. ഇതിൽ മറ്റു മധുരത്തിന് വേണ്ടി ഒന്നും ചേർക്കില്ല എന്നതിനാൽ തന്നെ പഴുത്തപഴം ആയിരിക്കണം എടുക്കേണ്ടത്.ഇനി രണ്ടാമത്തെ ഇൻക്രീഡിയന്റ് എന്ന് പറയുന്നത് ഒരൽപ്പം കശുവണ്ടി ആണ്.ഈ വറുത്തതും,പൊരിച്ചതും ആയിട്ടുള്ള കശുവണ്ടി ഉപയോഗിക്കാൻ പാടില്ല. വറക്കാത്തത് ആകും എടുക്കുക നല്ലത്.അടുത്ത ഇൻക്രീഡിയന്റ് എന്ന് പറയുന്നത് ഒരൽപ്പം ബദാം ആണ്. അതുപോലെ തന്നെ വേണ്ട ഇൻക്രീഡിയന്റ് എന്ന് പറയുന്നത് ഒരൽപ്പം ഉണക്കമുന്തിരി ആണ്. വൈറ്റോ,ബ്ലാക്ക് ആയ ഉണക്കമുന്തിരി ഉപയോഗിക്കാം. ഇതെല്ലാം ഒരേ അളവിൽ വേണം എടുക്കാൻ. ഇനി വേണ്ട മെയിൻ ഇൻക്രീഡിയന്റ് ഒരു ഗ്ലാസ് പാൽ ആണ്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക. ഇനി ഇതിലേക്ക് എടുത്ത് വച്ച ഒരു ഗ്ലാസ് പാൽ ഒഴിച്ച് നൽകുക. ഇനി അടുത്തതായി ഇതിലേക്ക് എടുത്ത് വച്ചിരിക്കുന്ന ബദാം, കശുവണ്ടി,ഉണക്ക മുന്തിരി എന്നിവ ഇട്ട് നൽകുക. അവസാനമായി എടുത്ത് വച്ചിരിക്കുന്ന പഴം ചെറിയ കഷണങ്ങൾ ആയി കട്ട് ചെയ്തശേഷം ഇതിലേക്ക് ചേർത്തു നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]


Comments