ഇനി വായ്നാറ്റം ഒഴിവാക്കാം|| നാച്ചുറൽ ആയ വഴിയിലൂടെ||



ഇന്ന് ചിലരിൽ കണ്ട് വരുന്ന ഒരു കാര്യമാണ് വായ് നാറ്റം എന്നത്.ചിലരിൽ അത് ഹോർമോണിലെ ചെയ്ഞ്ച് മൂലമോ, ശരീരത്തിലെ ദഹനപ്രക്രിയും കൊണ്ട് ഉണ്ടാകുന്ന കാര്യമാണ്. 


എന്നാൽ മറ്റുള്ള ആളുകളിൽ ഇത് വരുന്നത് ശുചിത്വമില്ലായ്മ മൂലം ആണ്.അത് ശരിയായ നിലയിൽ പല്ല് തേക്കാതെ ഇരിക്കുന്നത് മൂലമാണ്.ദന്ത സംരക്ഷണത്തിനും, വായ്നാറ്റം ഒഴിവാക്കാനും രാവിലെയും,വൈകിട്ടും പല്ല് തേയ്ക്കുക എന്നതാണ് പ്രധാനം. എന്നാൽ സ്ഥിരം ആയി വായ്നാറ്റം ഉണ്ടാകുന്ന ആളുകളില് അത് മാറ്റിയെടുക്കാനുള്ള മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു ഗ്ലാസ് വെള്ളം ആണ്. ഇനി രണ്ടാമത്തെ ഒരു ഇൻക്രീഡിയന്റ് ഒരൽപ്പം ഗ്രാമ്പൂ ആണ്. ഗ്രാമ്പൂ രണ്ട് തരത്തിൽ ഉണ്ട്. അത് ഏത് വേണമെങ്കിലും ഉപയോഗിക്കാം. ഇനി വേണ്ട ഇൻക്രീഡിയന്റ് ഒരു അൽപ്പം മല്ലിയില ആണ്. മല്ലിയില ആന്റി ഫംഗൽ ,ആന്റി ബാക്ടീരിയൽ പ്രോപ്പർട്ടിയുമാണ്. അത് വായിലുള്ള ഒരുപാട് ബാക്ടീരിയകളെ ഇല്ലാതെ ആക്കാൻ സഹായിക്കും.അതുവഴി ഓട്ടോമാറ്റിക്ക് ആയി വായ്നാറ്റം ഒഴിവാക്കാൻ സാധിക്കും. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യംതന്നെ ഒരുപാൻ എടുക്കുക.അതിനുശേഷം ഇതിലേക്ക് ഒരൽപ്പം വെള്ളം ഒഴിച്ച് നൽകുക.ഇനി ഇതിലേക്ക് ഒരൽപ്പം ഗ്രാമ്പൂ ഇട്ട് നൽകുക.നാലോ അഞ്ചോ ഗ്രാമ്പൂ മതിയാകും. ഇനിയീ വെള്ളം ഒന്ന് നന്നായി തിളപ്പിക്കുക. അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ തിളയ്ക്കാനായി വെയ്റ്റു ചെയ്യുക. ഇനിയീ വെള്ളം എടുത്ത് മാറ്റാം. ഇനി അടുത്തതായി ഒരു അൽപ്പം മല്ലിയില എടുത്ത് ഒരു മിക്സിയിലേക്ക് ഇട്ടു നൽകുക.അതിനുശേഷം നേരത്തെ എടുത്ത് വച്ച വെള്ളം ഇതിലേക്കായി ചേർത്ത് നൽകുക. ഇനിയിത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]






Comments