മുടി കറുപ്പിക്കാൻ ഉഗ്രൻ മാർഗ്ഗം||ഹോം മേഡ് നാച്ചുറൽ ബ്ലാക്ക് ഹെയർ ഡൈ||





ഇന്ന് എല്ലാവരിലുമുള്ള ഒരു പ്രശ്നമാണ് തലയിൽ അഥവാ താടിയിലുള്ള നരയെന്നത്. പണ്ടൊക്കെ  പ്രായം ആയ ആളുകൾക്ക് വന്ന നരയിപ്പോളായി കൊച്ചു കുട്ടികളിൽ വരെ കണ്ടു വരുന്നു. 


ഇതിന്റെ പ്രധാനപ്പെട്ട ഒരുകാര്യം നമ്മുടെ ജീവിതചൈര്യയും പാരമ്പര്യത്തിന്റെ ഒരു പ്രശ്നവും ആണ്. ഈ നര ഉണ്ടാകുമ്പോൾ നാം സാധാരണ ഡൈ ചെയ്യുക ആണ് ചെയ്യുന്നത്. അത് കടയിൽനിന്നുംവാങ്ങിയ ഡൈ ഉപയോഗിച്ചാണ് ഡൈ ചെയ്യുന്നത്.ഈ ഒരു ഡൈ പലതരം കെമിക്കൽസ് ഉപയോഗിച്ചുള്ളത് ആണ്. ഇത് പലപ്പോഴായി ഉപയോഗിക്കുമ്പോൾ പലർക്കും പല തരത്തിലുള്ള അലർജി ഒക്കെ ഉണ്ടാകാറുണ്ട്. എന്നാൽ വളരെ നാച്ചുറൽ ആയി ആർക്ക് വേണമെങ്കിലും ഈസിയായി തന്നെ ഈ തലമുടി കറുപ്പിക്കാൻ ഉള്ള ഒരു ഹെയർ ഡൈ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ഇതിന് ആദ്യം ആവശ്യം ഒരുനല്ല ചട്ടിയാണ്.ഇരുമ്പ് ചട്ടി ആണെങ്കിൽ ഏറ്റവും നല്ലത്. അത് മീഡിയം ഹീറ്റിൽ ചൂടാക്കാൻ വയ്ക്കുക.ഇനി ആദ്യം വേണ്ട ഇൻക്രീഡിയന്റ് ആംല പൗഡർ ആണ്. ഇത് എല്ലാ മെഡിക്കൽ ഷോപ്പിലും,ആയുർവേദ കടകളിലും ലഭിക്കുന്ന ഒന്നാണ്. രണ്ടാമത്തെ ഇൻക്രീഡിയന്റ് എന്നത് ഷിക്കകായിപൗഡർ ആണ്.ഇത് മുടിയുടെ നിറം കൂട്ടാനും, മുടി സമൃദ്ധമായി വളരാനും ഒക്കെ സഹായകരം ആണ്. ഇനി വേണ്ട ഇൻക്രീഡിയന്റ് നീലയമരി എന്ന പൗഡർ ആണ്. ഇത് എണ്ണകാച്ചി എടുക്കാൻ ഉപയോഗിക്കാറുണ്ട്, താരൻ ഒക്കെ കളയാൻ തുടങ്ങി പലവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. ഇനി വേണ്ട അടുത്ത ഒരു ഇൻക്രീഡിയന്റ് ബ്രിങ്കരാജ് പൗഡർ ആണ്. ഇത് എല്ലാ മെഡിക്കൽ ഷോപ്പിലും, ആയൂർവേദ കട ഒക്കെ ലഭിക്കാറുണ്ട്. ഇനി അവസാനമായി വേണ്ട ഇൻക്രീഡിയന്റ് ഒരൽപ്പം വെളിച്ചെണ്ണയാണ്. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യംതന്നെ ഈ ഒരു ചട്ടിയിലേക്കായി ഒരൽപ്പം ആംല പൗഡർ ഇട്ട് നൽകുക.രണ്ട് അലെങ്കിൽ മൂന്ന് സ്പൂൺ ഇട്ട് നൽകാം.ഇനി ഇതിലേക്കായി ഒരൽപ്പം ഷിക്കകായി പൗഡർ ഇട്ട് നൽകുക.ഇത് സെയിം അളവിൽ തന്നെ എടുക്കുക. അടുത്തത് ആയി ഒരൽപ്പം നീലയമരി പൗഡർ ഇതിലേക്കായി ഇട്ടു നൽകുക. ഇനി ഇതില് ഒരൽപ്പം ബ്രിങ്കരാജ് പൗഡർ ഇട്ട് നൽകുക.ഇനി ഇത് എല്ലാം തന്നെ വളരെ നന്നായി ഒന്ന് ഫ്രൈ ചെയ്തു എടുക്കുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]




Comments