മുടി കൊഴിച്ചിൽ കുറയ്ക്കാനും, മുടി വളർച്ച കൂട്ടാനും അത്ഭുത മാർഗ്ഗം|| ഇത് പരീക്ഷിക്കൂ||


ഇന്ന് സാധാരണ സ്ത്രീ-പുരുഷന്മാരുടെ ഇടയിൽ ഏറ്റവും കൂടുതൽ പ്രയാസം ഉണ്ടാക്കുന്ന കാര്യം ആണ് മുടിയുടെ പ്രശ്നം.ഇന്ന് ചെറുപ്പക്കാരായ ആളുകളിൽ ഏറ്റവും കൂടുതൽ മുടി നഷ്ടപ്പെട്ടു കൊണ്ട് ഇരിക്കുകയാണ്.മുടികൊഴിച്ചിൽ എന്ന അവസ്ഥ. ഇങ്ങനെ മുടികൊഴിയുക വഴി അത് കഷണ്ടിയായി മാറുകയുംചെയ്യും.ഏകദേശമൊരു മുപ്പത് വയസ്സിൽ താഴെ നിൽക്കുമ്പോൾ തന്നെ ഈ ഒരു അവസ്ഥ ഉണ്ടാകുകയാണ് ഇപ്പോൾ.

ഇത് കൂടാതെ മുടിയുടെ മുൻപ് ഉണ്ടായിരുന്ന ഗ്രോത്ത് ഇല്ലാതെ വരുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇവ രണ്ടും കൂടി ആകുമ്പോൾ മുടി ഇല്ലാതെ ആകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. എന്നാൽ ഇങ്ങനെ ഉണ്ടാകുന്ന മുടികൊഴിച്ചിൽ കുറച്ച് മുടിക്ക് നല്ല ഒരു ഗ്രോത്ത് ലഭിക്കാൻ ഉള്ള ഒരു സിംപിളായ ഒരു മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് ഒരൽപ്പം ആൽമൊൻഡ്  ഓയിൽ ആണ്.നമ്മുടെ സാധാ ബദാമിന്റെ ഓയിലാണ് ഇത്. ഇത് എല്ലാ സൂപ്പർ മാർക്കറ്റിലും, എല്ലാ ലേഡീസ് ഷോപ്പുകളിലും ലഭ്യമാണ്. ഇതിൽ ഒരുപാട് വൈറ്റമിൻ ഇ കണ്ടന്റ് അടങ്ങിയിട്ടുണ്ട്. ഇത് മുടി കൂടുതൽ സോഥ്റ്റ് ആകാനും,മുടിവളർച്ച കൂട്ടാനും ഒരുപാട് സഹായം ആണ് ഇത്.അടുത്ത ഇൻക്രീഡിയന്റ് എന്നത് ഒരു അൽപ്പം കാസ്ട്രോയിൽ ആണ്. ആവണക്കെണ്ണ എന്നാണ് പറയുന്നത്. ഇത് മുടിയുടെ വളർച്ച നല്ല രീതിയിൽ കൂട്ടാൻ സഹായിക്കും.ഇതും എല്ലാതരം മെഡിക്കൽ ഷോപ്പുകളിലും ലഭ്യമാണ്. മൂന്നാമത് ആയി ഒരു മുട്ട ആണ് ആവശ്യം. നാടൻ കോഴി മുട്ട ആണെങ്കിൽ വളരെയധികം നല്ലതാണ്.ഇതി മുട്ടയുടെ വൈറ്റ് മാത്രമാണ് ആവശ്യമായി ഉള്ളത്. ഇനി വേണ്ട അടുത്ത ഇൻക്രീഡിയന്റ് എന്നത് ഒരു വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ആണ്.ഈ ക്യാപ്സ്യൂൾ മുടിവളർച്ചയെ നന്നായി കൂട്ടാൻ ഏറെ സഹായം ആണ്.അതോടൊപ്പം മുടിവളർച്ച കൂട്ടാനായും സഹായിക്കുന്നു.ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം ആൽമൊൻഡ് ഓയിൽ എടുത്ത് ഒരു ബൗളിലേക്ക് ഒഴിക്കുക.ഏകദേശം ഒരു സ്പൂൺ ആൽമൊൻഡ് ഓയിൽ മതിയാകും. പുരുഷന്മാർക്ക് ആണെങ്കിൽ ഒരു സ്പൂൺ ,ഇനി സ്ത്രീകൾക്ക് ആണെങ്കിൽ ഏകദേശം രണ്ട് അല്ല മൂന്ന് സ്പൂണോളം ഉപയോഗിക്കാറുണ്ട്. മുടിയുടെ നീളം അനുസരിച്ച് ഉപയോഗിക്കണം. അടുത്തത് ആയി ഒരൽപ്പം കാസ്ട്രോയിൽ ഇതിലേക്കായി ഒഴിച്ച് നൽകുക. ഏകദേശം ഒരു സ്പൂൺ തന്നെ മതിയാകും.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]



Comments