ആർത്തവ സമയത്തെ വേദന കുറയ്ക്കാനും||പിരിയഡ്സ് സമയത്ത് വരാനും|| ഇതാ ഒരു മാർഗ്ഗം||



ഇന്ന് സ്ത്രീകളിൽ ഉണ്ടാകുന്ന പ്രധാനമായ ഒരു പ്രശ്നം ആണ് ആർത്തവ സമയത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നത്. പിരിയഡ്സ് ടൈമില് എല്ലാ സ്ത്രീകളിലും പ്രധാനമായും ഉണ്ടാകുന്ന പ്രശ്നം ആണ് സ്വാഭാവികമായും വരുന്ന വേദന. എന്നാൽ അത് ശരീരത്തിന്റെ രീതി അനുസരിച്ച് പലപ്പോഴും വ്യത്യാസപ്പെട്ടിരിക്കും. 



എന്നാൽ അതിനപ്പുറം ഉള്ള വേദന വന്നാൽ എന്ത് ചെയ്യാൻ സാധിക്കും എന്ന് ഉള്ള വിഷയത്തെ പറ്റി ഒന്ന് പരിചയപ്പെടാം. ഇനി ഈ ആർത്തവം എന്നത് എല്ലാ മാസവും തന്നെ ഒരേ സമയത്ത് വന്നിരിക്കണം,ചിലപ്പോൾ ഒന്ന് രണ്ട് ദിവസത്തെ ഒക്കെ വ്യത്യാസം ഉണ്ടാവാറുണ്ട്. അതാണ് സാധാരണ സംഭവിക്കുന്നത്. എന്നാൽ ചില ആളുകളിൽ അവരുടെ ശരീരപ്രകൃതിയുടെ നില അനുസരിച്ച് ,ഹോർമോൺ വ്യത്യാസം ഒക്കെ മൂലം എല്ലാ മാസവും വരുന്നതായ ആർത്തവം ചിലപ്പോൾ വരാതെ ഇരിക്കാം,ആർത്തവം വരുന്ന ദിവസങ്ങൾ വ്യത്യാസം വരാം,, ചിലപ്പോൾ വളരെ അധികദിവസം വ്യത്യാസം വരാം.അങ്ങനെ ഒക്കെ പല പ്രശ്നങ്ങളും വരാറുണ്ട്. എന്നാൽ ഇങ്ങനെ ഉള്ള ഈ രണ്ട് പ്രശ്നങ്ങൾക്കും ഉള്ള നാച്ചുറലായ ഒരു പരിഹാരം പരിചയപ്പെടാം.

ഇതിന് ആദ്യം വേണ്ട പ്രധാനപ്പെട്ട ഇൻക്രീഡിയന്റ് എന്നത് ഇഞ്ചിയാണ്. ഇഞ്ചി നാച്ചുറലായി മനുഷ്യ ശരീരത്തിന് ഗുണം നൽകുന്ന ഒന്നാണ്. രണ്ടാമത് ആയി വേണ്ടത് ഒരു ഗ്ലാസ് വെള്ളം, ഇനി വേണ്ടത് നാം സാധാരണയായി ഉപയോഗിക്കുന്ന ഒരൽപ്പം തേൻ ആണ്.ഇനി ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആദ്യം ഒരൽപ്പം ഇഞ്ചി എടുക്കുക. ഇനി ഈ ഇഞ്ചി തൊലികളഞ്ഞ്നന്നായി വൃത്തിയാക്കിഎടുക്കുക. ഇനി ഈ ഇഞ്ചി ചെറുതായി കട്ട് ചെയ്തെടുക്കാം. ഇനി ഒരു ഗ്ലാസ് വെള്ളം എടുത്തശേഷം ഇതൊരു പാനിലേക്ക് ഒഴിക്കുക. ഇനി ഈ പാൻ ചൂടാകാൻ ആയി വയ്ക്കുക.ശരിക്കും ചൂടായി വരുമ്പോൾ ഈ ഇഞ്ചി ഇതിലേക്കായി ഇടുക. ശരിക്കും ഒന്ന് ചൂടായശേഷം ഒരു 3 തൊട്ടു 5വരെ തിളയ്ക്കാൻ ആയി അനുവദിയ്ക്കുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]



Comments