10 കരൾരോഗ ലക്ഷണങ്ങൾ||നേരത്തെ തിരിച്ചറിഞ്ഞാൽ ജീവൻ രക്ഷിക്കാം||ഇതാ ഒരു ഉഗ്രൻ വീഡിയോ||
on
Get link
Facebook
X
Pinterest
Email
Other Apps
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് കരൾ എന്ന് പറയുന്നത്.എന്നാൽ ഈ ലിവർ സിറോസിസ്, അതുപോലെ കരളിന് ഉണ്ടാകുന്ന പല പ്രശ്നങ്ങളും ശരീരത്തിനെ പല തരത്തിലാണ് ബാധിക്കുന്നത്.പലപ്പോഴും മരണം വരെ ഉണ്ടാകാനുള്ള സാഹചര്യം ഉണ്ട്.അതിനാൽ ഈ ലിവർ സിറോസിസ്, അതുപോലെ ലിവറുമായ് ബന്ധപ്പെട്ട പല അസുഖങ്ങളും നാം വളരെ നല്ല രീതിയിൽ തന്നെ ശ്രദ്ധിക്കണം. ഈ ഒരു അസുഖം ഉണ്ടാകുന്നതിന് പ്രധാന കാരണമായി പലപ്പോഴും പറയുന്നത് മദ്യപാനം മൂലമാണെന്നാണ്.ഇത് ഒരു ശരിയായ കാര്യവും ആണ്.
എന്നാൽ മദ്യപിക്കാത്ത ആളുകളിലും ഇത്തരം രോഗങ്ങൾ ഉണ്ടാകാറുണ്ട്. ഇന്ന് കേരളത്തിൽ നിരവധി സ്ത്രീകളിൽ ഫാറ്റി ലിവർ സംബന്ധമായ ലിവർ പ്രശ്നങ്ങൾ ഉണ്ട്. അത് പലപ്പോഴും മരണ കാരണമായി മാറുകയും ചെയ്യുന്നു. ആദ്യ ഘട്ടം തന്നെ ലിവർ സംബന്ധമായ പ്രശ്നങ്ങൾ ആരും തിരിച്ചറിയുന്നില്ല എന്നതാണ് വസ്തുത. ലിവർ സംബന്ധമായ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞാൽ മാത്രമേ ചികിത്സിക്കാൻ സാധിക്കുകയുള്ളൂ. ഇത് ലിവർ സിറോസിസ് എന്ന പൂർണ്ണമായ അവസ്ഥ ആയശേഷം തിരിച്ചറിഞ്ഞിട്ട് യാതൊരുവിധത്തില് ഉള്ള പ്രയോജനവും ഇല്ല.അവസാന സ്റ്റേജിൽ ഈ ലിവർ സംബന്ധമായ പ്രശ്നങ്ങൾ ചികിത്സിക്കാൻ വളരെ ബുദ്ധിമുട്ടാണ്.
ആകെയുള്ള ഒരു മാർഗ്ഗം ലിവർ മാറ്റിവയ്ക്കൽ മാത്രം ആണ്. എന്നാലത് എത്രത്തോളം സാധ്യം ആകുമെന്ന് ഏവർക്കും അറിയാവുന്ന കാര്യം ആണ്. എന്നാൽ ഈ ലിവർ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം നേടിയെടുക്കാൻ നാം ആദ്യം ചെയ്യേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ ശരീരത്തിൽ ലിവർ സംബന്ധമായ ഏതെങ്കിലും പ്രശ്നം ഉണ്ടോ എന്ന് നാം തന്നെ തിരിച്ചറിയേണ്ടി ഇരിക്കുന്നു.
Comments
Post a Comment