സീലിംഗ് ഫാൻ വൃത്തിയാക്കാം ഈസിയായി||സ്റ്റൂളോ ,ലാഡറോ ഇല്ലാതെ തന്നെ||
on
Get link
Facebook
X
Pinterest
Email
Other Apps
നാം എല്ലാവരും തന്നെ നമ്മുടെ വീടിന്റെ എല്ലാ ഭാഗങ്ങളും വളരെ വൃത്തിയായി സൂക്ഷിക്കുവാൻ ആഗ്രഹിക്കുന്ന ആളുകളാണ്. തറ ആണെങ്കിൽ നാം ശരിക്കും അടിച്ചു വാരാറുണ്ട്,നന്നായി കഴുകി എടുക്കാറുണ്ട്.എന്നാൽ ഇതൊക്കെ വളരെഈസി ആയ കാര്യങ്ങൾ ആണ്.
എന്നാൽ പലസമയത്തും നമുക്ക് എത്തിപിടിക്കാൻ സാധിക്കാത്ത ഒന്നാണ് സീലിംഗ് ഫാൻ. സ്റ്റൂളിലോ, കസേരയിലോ ഒക്കെ കേറി ആണ് നാം ഇത് വൃത്തിയാക്കുന്നത്.പക്ഷേ ഇതിന്റെ ഒന്നും തന്നെ ആവശ്യം ഇല്ലാതെ തന്നെ വളരെ ഈസിയായി നിലത്ത് നിന്ന് തന്നെ ഫാൻ നൂറുശതമാനം ക്ലീൻ ചെയ്യാൻ ഉള്ള ഒരു മാർഗ്ഗം പരിചയപ്പെടാം.
ഇതിനായി നമുക്ക് വേണ്ടത് പ്രധാനമായും രണ്ട് സാധനങ്ങൾ ആണ്. ഒന്ന് നാം സാധാരണ വീട്ടിൽ ഉപയോഗിക്കുന്ന ഹാങ്കർ,രണ്ടാമത് സാധാരണ വീട്ടിൽ ചവിട്ടി ഒക്കെയായി ഉപയോഗിക്കുന്ന ഒന്ന്. ഇത്ചവിട്ടിയായി ഉപയോഗിക്കുന്നത് നല്ലൊരുകട്ടി തുണി ആയതിനാൽ ആണ്.ഇനി ഈയൊരു കട്ടി തുണി അല്ലെങ്കിൽ മറ്റു തുണി ആയാലും നമുക്ക് ഉപയോഗിക്കാം.ഇനി ഇതെങ്ങനെ ചെയ്യാമെന്ന് നമുക്ക് നോക്കാം.
ആദ്യം തന്നെ ഹാങ്കറിന്റെ വളഞ്ഞിരിക്കുന്ന ആ ഒരു ഭാഗം നേരെ ആക്കി എടുക്കുക. അതിനായി ഒരു ചെറിയ പ്ലെയർ ഉപയോഗിക്കാവുന്നതാണ്. വളരെ പ്രോപ്പർ ആയി തന്നെ ഇത് ഒന്ന് നമുക്ക് സ്ട്രെയ്റ്റ് ആക്കാം.
Comments
Post a Comment