കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം||മനശാസ്ത്ര ഡോക്ടർ പറയുന്നു||


ഇന്ന് നാം എല്ലാവരും തന്നെ മൊബൈൽ ഫോൺ കമ്പ്യൂട്ടർ,ഇന്റർനെറ്റ് എന്നിവ ഉപയോഗിക്കുന്നവർ ആണ്.ലോകം ഇൻഫർമേഷൻടെക്‌നോളജിയുടെ യുഗത്തിൽ ആണ്.ഇവ നമ്മുടെ മുതിർന്നവരായ ആളുകൾ മുതൽ കുട്ടികളിൽവരെ നല്ല സ്വാധീനം ചെലുത്തുന്നുണ്ട്. 


എന്നാൽ ഈ സയൻസിന്റെ വളർച്ചയിൽ ഒരുപാട് ഗുണങ്ങളും, ദോഷങ്ങളും ഉണ്ട്. ദോഷം കൂടുതലായി ഉണ്ടാകുന്ന ഒരു ഇടം ആണ് ഇന്റർനെറ്റ് അഡിക്ഷൻ ,മൊബൈലിന്റെ അഡിക്ഷൻ എന്നിവ.

ആധുനികതയുടെ ലോകത്താണ് നാമിപ്പോൾ ജീവിക്കുന്നത്. കുട്ടികളുടെ പക്വത ഇല്ലായ്മയുടെ പ്രായം ആണ് ഏകദേശം 20 വയസ്സ് വരെയുള്ള പ്രായം. ചിന്തിച്ചു ആലോചിച്ചു തീരുമാനം ഒക്കെ എടുക്കാൻ അവർക്ക് ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്. ഈ ഒരു പ്രായത്തിൽ കുട്ടികളുടെ ഇന്റർനെറ്റിന്റെ ഉപയോഗം നിയന്ത്രിച്ചില്ലാ എങ്കിൽ പിന്നീട് അത് ഒരു അഡിക്ഷനിലേക്കായി പോകും. ഈ മദ്യവും മയക്കുമരുന്ന് ഒക്കെ പോലെ ഉള്ള അഡിക്ഷൻ ആണ് ഈ ഇൻഫർമേഷൻ ടെക്‌നോളജി നമുക്ക് നൽകുന്നത്. മദ്യം മയക്കുമരുന്ന് അഡിക്ഷനെന്ന് പറയുന്ന പോലെ ഉള്ള ഇഫക്റ്റ് തന്നെയാണ് ഈ ഇന്റർനെറ്റ്, ഒക്കെ ഉണ്ടാക്കുന്നത്.

ഇതനുസരിച്ച് ഉള്ള മാറ്റങ്ങൾ നമ്മുടെ ഒക്കെ ഈ ജീവിതത്തിൽ ഉണ്ടാകും. ആ മാറ്റങ്ങൾ ആണ് ഇതിനെ ഒരു അഡിക്ഷനിലേക്ക് നമ്മളെ ഒക്കെ കൊണ്ടു പോകുന്നത്.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]


Comments