നിങ്ങൾക്ക് വിഷാദരോഗം ഉണ്ടോ??എങ്കിൽ സൂക്ഷിക്കുക!ഇവയാണ് ലക്ഷണങ്ങൾ||


ഇന്ന് പലയാളുകളിലും കണ്ടു വരുന്നതായ ഒരു രോഗമാണ് വിഷാദരോഗം.മെഡിക്കൽ സയൻസ് ഇതിനെ മേജർ ഡിപ്രസീവ് ഡിസോഡർ എന്നാണ് പറയുന്നത്.വിഷാദം,അഥവാ സങ്കടം പലപ്പോഴും നമ്മുടെ ജീവിതത്തിൽ അനുഭവപ്പെടുന്ന ഒരുതരം വികാരം ആണ്. 

എന്നാൽ നിത്യ ജീവിതത്തിലായി വരുന്ന എല്ലാദുഖങ്ങളും ഈ ഒരു രോഗത്തിലേക്ക് നയിക്കുന്നില്ല. ഈ ഒരു രോഗം ആകണമെങ്കിൽ  രണ്ടാഴ്ചയായി നീണ്ടു നിൽക്കുന്ന ഒരു വിഷമം, അല്ലെങ്കിൽ ദുഖം , ശൂന്യമായ ഒരവസ്ഥ നമുക്ക് ഉണ്ടാവണം. പ്രതീക്ഷകൾ ഒക്കെ നശിച്ചു നിരാശ അനുഭവപ്പെടുക,ഒന്നിനോടും ഒരു താൽപര്യവും ഇല്ലാത്ത അവസ്ഥ.

പല സമയത്തും ഒറ്റയ്ക്ക് മറ്റും ഒക്കെ ഇരിക്കുന്ന സമയം കരച്ചിൽ വരികയും, സങ്കടം വരികയും ഒക്കെ ചെയ്യുക, ഒന്നിലും താൽപര്യം ഇല്ലായെന്ന് പറയുന്നത് നിത്യ ജീവിതത്തിൽ ഉള്ള കാര്യങ്ങൾ രാവിലെ എഴുന്നേൽക്കാൻ താൽപര്യം ഇല്ലാതെ, ഭക്ഷണം കഴിക്കാൻ താൽപര്യം ഇല്ലാതെ, ഒരു ആളോടും സംസാരിക്കാൻ താൽപര്യം ഇല്ലാതെ സ്വന്തം ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കാൻ ഉള്ള മടി, ഒരു കാര്യത്തിലും തൃപ്തി ഇല്ലായ്‌മയും ഒരു സന്തോഷം ഇല്ലായ്മയും ഒക്കെ ഈ ഒരു അവസ്ഥ ഉള്ളവരിൽ കണ്ടു വരുന്നു. ഇവരിൽ വിശപ്പ് ഒക്കെ കൂടുകയോ, കുറയുകയോ ചെയ്യാം. സാധാരണ ആയി വിശപ്പ് കുറയുന്നതായി ആണ് കാണുന്നത്. അതുമൂലം ഭക്ഷണം കഴിക്കുന്നത് കുറഞ്ഞു ഈ വ്യക്തിയുടെ തൂക്കം ആഴ്ചകൾക്ക് ഉള്ളിലായി കുറയുകയും ചെയ്യും.

എന്നാൽ ചുരുക്കം ചില ആളുകളിലായി നേരെ വിപരീതമായി കണ്ടു വരാറുണ്ട്. വിശപ്പ് കൂടുക, കൂടുതൽ ഭക്ഷണം കഴിക്കുക, കൂടുതൽ തൂക്കം ശരീരത്തിന് ഉണ്ടാവുക, അങ്ങനെയും ഈ ഒരു രോഗാവസ്ഥയിൽ സംഭവിക്കാം.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]



Comments