ഇന്ന് നാം വീടുകളിൽ വളർത്തുന്ന ചെടികൾക്ക് പല തരത്തിലുള്ള വളങ്ങൾ ഉപയോഗിക്കാറുണ്ട്. സ്വാഭാവികമായി നാം ഉപയോഗിക്കുന്നത് രാസ വളം അല്ലെങ്കിൽ ജൈവവളമാണ്.ഇവയൊക്കെ നാം കടകളിൽ നിന്നും ആണ് വാങ്ങാറുള്ളത്.
ഈ ജൈവവളം ഉണ്ടാക്കി എടുക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്.എന്നാൽ വളരെയധികം ഈസിയായി ഒരു അടിപൊളി ജൈവവളം വീട്ടിൽ ഉണ്ടാക്കി എടുക്കാം.അത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഇതിനായി ആദ്യംവേണ്ടത് ഒരു രണ്ട് ഗ്ലാസ് വെള്ളം ആണ്. ഇനിവേണ്ട അടുത്ത ഇൻക്രീഡിയന്റ് രണ്ട് ടീബാഗ് ആണ് അഥവാ ചായപ്പൊടി ആണ്. ഇവ രണ്ടിൽ ഏത് വേണമെങ്കിലും ഉപയോഗിക്കാം.ഈ പൊടി ഏത് കമ്പനിയുടെ വേണമെങ്കിലും നമുക്ക് ഉപയോഗിക്കാം. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആദ്യം തന്നെ ഒരു പാൻ എടുത്തശേഷം അതില് ഒരു രണ്ട് ഗ്ലാസ് വെള്ളം ഒഴിക്കുക. ഇനി ഈ ഒരു വെള്ളം ശരിക്കും തിളയ്ക്കാൻ അനുവദിയ്ക്കുക. തിളയ്ക്കുന്ന സമയം ഇതിലേക്ക് രണ്ട് ടീ ബാഗ് അല്ലെങ്കിൽ രണ്ട് സ്പൂൺ ചായപ്പൊടി ചേർത്ത് നൽകുക. ഈ ഒരു ചായപ്പൊടിയിലെ എല്ലാ നല്ല ഗുണങ്ങളും ഇതിൽ ലഭിക്കണം. അതിനായി ഇത് നന്നായി തിളപ്പിക്കുക.
Comments
Post a Comment