മുടി വളർച്ചയ്ക്ക് ഉഗ്രൻ ജെൽ ഉണ്ടാക്കാം|| ഈ വീഡിയോ കാണുക||


മുടി എന്നത് സ്ത്രീ-പുരുഷ വ്യത്യാസം ഒന്നുംതന്നെ ഇല്ലാതെ എല്ലാവരും പ്രാധാന്യത്തോടെ നോക്കുന്ന ഒന്നാണ്. ഈ മുടി കൊഴിച്ചിലിനു പ്രധാനമായിട്ടും രണ്ട് കാരണങ്ങൾ ആണ് ഉള്ളത്. ഒന്ന് പാരമ്പര്യം ആയി മുടികൊഴിയുന്ന രീതി,രണ്ട് നമ്മുടെ ജീവിത സാഹചര്യങ്ങൾകൊണ്ട് മുടികൊഴിച്ചില് വരുന്നത്. ആദ്യത്തേത് വളരെ ചുരുക്കം ചില ആളുകളിൽ ആയി മാത്രമേ കാണുകയുള്ളൂ. 


എന്നാൽ പക്ഷേ ഒരു 30,40 ഒക്കെ ആകുമ്പോഴേ മുടി കൊഴിച്ചിൽ വരികയുള്ളൂ.അതേസമയം ജീവിതരീതി കൊണ്ട് ഉണ്ടാകുന്ന മുടികൊഴിച്ചിൽ ചെറുപ്പകാലംമുതൽ തന്നെ സംഭവിക്കും. പ്രധാനമായും കുഴൽക്കിണർ വെള്ളം,ഹാർഡ് വാട്ടർ ഇവയൊക്കെ നമ്മുടെ ഈ മുടി കൊഴിയാൻ കാരണമായി വരും.പൈപ്പിലൂടെ വരുന്ന വെള്ളത്തിൽ ക്ലോറിൻ കൂടുതൽ ആയി ഉണ്ട് എങ്കിൽ അതുവഴി ധാരാളമായി മുടിയുടെ കൊഴിച്ചിൽ ഉണ്ടാകും. എന്നാൽ ഇത്തരത്തിൽ മുടി കൊഴിച്ചിൽ മാത്രം വരികയും മുടി വരാതെ ഇരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് കണ്ട് വരുന്നത്. ഇങ്ങനെ ഉണ്ടാകുന്ന മുടികൊഴിച്ചിൽ തടഞ്ഞ് മുടി വളരാനായി ഉള്ള യാതൊരു സൈഡ് എഫ്ക്ടും ഇല്ലാത്ത ഒരു റെമഡി പരിചയപ്പെടാം.

ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം ചണവിത്ത് ആണ്. ഇത് പല വിധത്തിൽ ഉള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒന്നാണ്. മുടിവളർച്ചയ്ക്ക് ഈ സീഡ് ഏറെ ഗുണകരമായ ഒന്നാണ്. ഇനി വേണ്ടത് ഒരൽപ്പം വെള്ളം ആണ്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം ഒരു പാൻ എടുത്തശേഷം അതിലേക്ക് ഒരു അൽപ്പം വെള്ളം ഒഴിക്കുക. ഇനി വെള്ളം നന്നായി തിളപ്പിക്കുക.അതിനുശേഷം അതിലേക്കായി ഈ ചണവിത്ത് ഒരു മൂന്ന്സ്പൂൺ ചേർത്ത് നൽകുക. ഇനിയിത് നന്നായി തിളയ്ക്കുന്നവരെ കാക്കുക.

[കൂടുതൽ ഡീറ്റെയിൽസിനായി ഈ വീഡിയോ കാണുക]


Comments