കടയിൽ നിന്നും മേടിക്കുന്ന ബട്ടർ പേപ്പർ ഇനി വീട്ടിൽ ഉണ്ടാക്കാം||ഇതാ ഒരു അടിപൊളി മാർഗ്ഗം കാണൂ||


ഇന്ന് നമ്മുടെ പാചകത്തിൽ ഒക്കെ വളരെയധികം മാറ്റങ്ങൾവന്നിട്ടുണ്ട്.വീട്ടിൽ പലതരം സാധനങ്ങൾ കുക്ക് ചെയ്യുന്നുണ്ട്.ബേക്കറി ഐറ്റംസ്,അല്ലാതെ ഉള്ള മറ്റു പലഹാരങ്ങൾ ഒക്കെ തന്നെ വീട്ടിലിരുന്ന് കുക്ക്ചെയ്യാനുള്ള മാർഗ്ഗങ്ങൾ നാമൊക്കെ പഠിച്ച് കഴിഞ്ഞു. 

ഇങ്ങനെ വീട്ടിൽ കുക്ക് ചെയ്യുമ്പോൾ ആവശ്യകത ഏറി വരുന്ന ഒന്നാണ് ബട്ടർ പേപ്പർ എന്നത്. വീട്ടിൽ കേക്ക് പോലുള്ള സാധനങ്ങൾ ഉണ്ടാക്കാൻ ഏറ്റവും അത്യാവശ്യമായ സാധനം ആണ് ബട്ടർ പേപ്പർ എന്നത്.ഈ ഒരു ബട്ടർ പേപ്പർ ഉപയോഗിക്കുന്നത് ഉണ്ടാക്കുന്ന സാധനം അടിയി പിടിക്കാതെ ഇരിക്കാൻ ആണ്. ഇത് സാധാരണ നാം കടയിൽ പോയി വാങ്ങുകയാണ് ചെയ്യുക. എന്നാൽ ഈയൊരു ബട്ടർപേപ്പർ വീട്ടിൽതന്നെ ഈസി ആയി ഉണ്ടാക്കി എടുക്കാം.അത് എങ്ങനെ എന്ന് നമുക്ക് പരിചയപ്പെടാം.

ഇതിനുവേണ്ടി നാം പയോഗിക്കുന്നത് സാധാരണ ഒരു എഫോർ സൈസ് പേപ്പർ ആണ്.രണ്ടാമത്തെ ഒരു ഇൻക്രീഡിയന്റ്ഒരു അൽപ്പം എണ്ണയാണ്.ഇത് ഏതെങ്കിലും ഒരു എണ്ണ മതിയാകും. ഇനി വേണ്ടത് സാധാ ഒരു ബ്രഷ് ആണ്.ഇനി ബ്രഷ് ഇല്ലെങ്കിലോ ഒരു പഞ്ഞിയേലും എടുത്തു ചെയ്യാവുന്നതാണ്. ഇനിഇതെങ്ങനെയാണ്‌ തയ്യാറാക്കുന്നതെന്ന് ഒന്ന് നോക്കാം.

ആദ്യം ഒരു ഏഫോർ പേപ്പർ എടുത്തശേഷം ഒരു  ചെറിയ ബോർഡിന്റെ മുകളിൽ വയ്ക്കുക. ഇനി ബ്രഷ് എടുത്ത് എണ്ണയിലേക്ക് മുക്കി എടുക്കുക. അതിനുശേഷം ഈ ബ്രഷ് ഉപയോഗിച്ച് പേപ്പറിൽ എണ്ണ നന്നായി തേച്ച്എടുക്കുക.ഇത് നമുക്ക് കൈ ഉപയോഗിച്ച് ആണെങ്കിലും ചെയ്യാം. പേപ്പറിന്റെ എല്ലാ വശങ്ങളിലും നന്നായി തേച്ചു നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]




Comments