സാധാരണ കുക്കറുണ്ടോ കൈയ്യിൽ||എങ്കിൽ ഒരു ഉഗ്രൻ സാധനം ഉണ്ടാക്കാം||വെറും മൂന്ന് ദിവസം കൊണ്ട്||സൂപ്പർ വൈൻ ഉണ്ടാക്കുന്നതെങ്ങനെയെന്ന് കണ്ടുനോക്കു||


സാധാരണ വൈൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെകാണില്ല.എല്ലാവർക്കും വൈൻഉണ്ടാക്കാൻ താൽപര്യം ഉണ്ട്.വൈൻ തയ്യാറാക്കുമ്പോൾ ഉള്ള ഏറ്റവും വലിയ പ്രതിസന്ധി എന്നത് അതുണ്ടാക്കി ഏകദേശം 21ദിവസം സൂക്ഷിച്ചു വയ്ക്കുക എന്ന കാര്യം ആണ്. ഈ 21 ദിവസം ആണ് ഇതിന്റെ ഒരു പ്രോസീജർ. എന്നാൽ സാധാരണയായി വൈൻ തയ്യാറാക്കുന്നതിൽ നിന്നും വിഭിന്നമായി വെറും മൂന്ന് ദിവസത്തിനുള്ളിൽ വൈൻ ഉണ്ടാക്കാനായി സാധിക്കും. അത് എങ്ങനെ എന്ന് പരിചയപ്പെടാം.


ഇതിനായി നാംഉപയോഗിക്കുന്നത് സാധാ കുക്കർ ആണ്. ഈ പ്രഷർ കുക്കർ കൊണ്ടാണ് വൈൻ നാം തയ്യാറാക്കുന്നത്.ഇനി ഇത് തയ്യാറാക്കാനായ് ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം മുന്തിരി ആണ്. നല്ല പഴുത്ത റെഡ് മുന്തിരി വേണം എടുക്കാൻ. ഇനിവേണ്ടത് ഒരു 300ഗ്രാം പഞ്ചസാര ആണ്. അടുത്തതായി വേണ്ടത് ഒരൽപ്പം ഗ്രാമ്പൂ ആണ്. ഇനി വേണ്ടത് ഒരൽപ്പം ഏലയ്ക്കാ ആണ്. അതുപോലെ തന്നെ ഒരൽപ്പം കുരുമുളക്, ഒപ്പം കറുവപ്പട്ട, അതുപോലെ സ്പൈസി ആയിട്ടുള്ള തക്കോലം അഥവാ സ്റ്റാർ,ഒരു ലിറ്റർ വെള്ളം ഇവ ആവശ്യമായി വേണ്ടത്. അടുത്തതായി വേണ്ടത് ഒരു അൽപ്പം ഡ്രൈഡ് ഈസ്റ്റ്.ഇനി വേണ്ടത് ഒരു അൽപ്പം ബീറ്റ്റൂട്ട്. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യംതന്നെ കുക്കർ ഓപ്പൺ ചെയ്തശേഷം ഈ കുക്കറിലേക്ക് നന്നായി കഴുകി എടുത്ത മുന്തിരി ഇട്ട് നൽകുക.ഇനി ഇതിലേക്കായി ഏകദേശം ഒരു മുന്നൂറ് ഗ്രാമോളം പഞ്ചസാര ചേർത്ത് നൽകുക. അടുത്തതായി ഒരു അഞ്ചോ ആറോ ഗ്രാമ്പൂ ഒന്ന് ചേർത്ത് നൽകുക. അതിനുശേഷം ഏലയ്ക്കാ ഒരു രണ്ടെണ്ണം ഇതിലേക്കായി ചേർത്ത് നൽകുക. ഏലയ്ക്കാ പൊട്ടിച്ച് കുരുവേണം ചേർക്കാൻ.ഒപ്പം ആ തൊലി ഇടാം.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]



Comments