നമ്മുടെ ഇടയിൽ സ്ത്രീ-പുരുഷ വ്യത്യാസം ഒന്നും ഇല്ലാതെ കണ്ടു വരുന്ന ഒരു കാര്യമാണ് ത്വക്കിൽ ഉണ്ടാകുന്ന ചുണങ്ങ് എന്നത്. സാധാരണ ഇവ നമ്മുടെ ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്ത് വന്നു കഴിഞ്ഞാൽ അധികം താമസമില്ലാതെ ഇത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ വരാറുണ്ട്. എന്നാ ഇത്തരത്തിൽ ഉണ്ടാകുന്ന ചുണങ്ങിനെ ഇല്ലാതെ ആക്കാൻ ഉള്ള ഒരു സിംപിൾമാർഗം നമുക്കൊന്ന് പരിചയപ്പെടാം.
ചുണങ്ങെന്നത് ഒരസുഖം തന്നെയാണ്.ഇത് ഒരു സമയം തന്നെ ശരീരത്തിന്റെ പലഭാഗങ്ങളിലായി വരുന്ന ഒന്നാണ്.എന്നാൽ ഇത് വന്നു കഴിഞ്ഞാൽ പലപ്പോഴും ആളുകൾ ശ്രദ്ധിക്കാറില്ല. എന്നാലിത് എല്ലാവരും കാണുന്ന ശരീരത്തിന്റെ പലഭാഗത്ത് വന്നു കഴിഞ്ഞാൽ വളരെ ബുദ്ധിമുട്ടാണ് ആ ഒരു കാര്യം ഉണ്ടാക്കുക. എന്നാൽ അത് മാറ്റാനായി വളരെ പ്രയാസവും ആയിരിക്കും.അതിനാൽ ഈ ഒരു അസുഖം വന്നാൽ ഉടൻ തന്നെ അത് മരുന്ന് ചെയ്തു ഇല്ലാതാക്കുന്നതാണ് നല്ലത്.
ഇനി ഈ ഒരു ചുണങ്ങ് ഇല്ലാതാക്കാനായി ആദ്യം വേണ്ടഇൻക്രീഡിയന്റ് ഒരൽപ്പംകസ്തൂരിമഞ്ഞൾ ആണ്. ഈ ഒരു കാര്യത്തിന് കസ്തൂരി മഞ്ഞൾ ആണ് ഏറ്റവും നല്ലത്.അത് ഏത് കടയിൽ നിന്നും വാങ്ങാൻ ആയി കിട്ടും. സാധാ മഞ്ഞൾ ആണ് എങ്കിലുംകുഴപ്പമില്ല.കസ്തൂരിമഞ്ഞളിൽ നിരവധി ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഒപ്പം ആന്റി ബാക്ടീരിയൽ കണ്ടന്റാണ്. ഇത് ചുണങ്ങ് പോലുള്ള കാര്യങ്ങൾ മാറ്റാൻ ഏറെ ഗുണകരം ആണ്. ഇനി ഇത് ചെറിയ കഷണങ്ങൾ ആക്കിയ ശേഷം ചെറുതായി ഒന്ന് ഒരു ചെറിയ ഉരലിലായി ചതച്ച് എടുക്കുക.
Comments
Post a Comment