വെറും ഒരാഴ്ച കൊണ്ട് ഒരു ഉഗ്രൻ വൈൻ ഉണ്ടാക്കി എടുക്കാം||ബനാന+പൈനാപ്പിൾ വൈൻ ||അതെങ്ങനെ എന്ന് കണ്ടു നോക്കൂ||


സാധാരണ നാം വൈൻ തയ്യാറാക്കുന്നത് ഏത് എങ്കിലും ഒരു ഫ്രൂട്ട്സ് ഉപയോഗിച്ച് ആണ്.അത് മുന്തിരി ആണെങ്കിൽ മുന്തിരി, അതല്ല ആപ്പിൾ എങ്കിൽ ആപ്പിൾ എന്നിങ്ങനെ ആണ്. എന്നാൽ നാം ഇവിടെ ചെയ്യുന്നത് രണ്ട് ഫ്രൂട്ട്സ് ഉപയോഗിച്ച് ഉള്ള ഒരു വൈൻ ആണ്. പൈനാപ്പിളും, കൂടാതെ പഴവും ഉപയോഗിച്ച് ആണ് ഇത് ചെയ്യുന്നത്.ഇവ രണ്ടും ഉപയോഗിക്കുമ്പോൾ രണ്ടിന്റെയും വളരെ നല്ലൊരു ഫ്ളേവർ ആണ് ലഭിക്കുന്നത്.ഒപ്പം നല്ല വീര്യവും കിട്ടും.ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് പരിചയപ്പെടാം.

ഇതിനായി ആദ്യം വേണ്ടത് ഒരു ഒന്നരലിറ്ററോളം വെള്ളം ആണ്.അടുത്ത മെയിൻ ഇൻക്രീഡിയന്റ് എന്നത് അരക്കിലോ പഴം, അതുപോലെ തന്നെ അരക്കിലോ പൈനാപ്പിൾ ആണ്.ശരിക്കും നല്ല പഴുത്ത പൈനാപ്പിൾ വേണം എടുക്കാൻ. പഴം എടുക്കുമ്പോൾ പൂവൻപഴം ആണ് ഇതിനായി ഏറ്റവും ബെസ്റ്റ്. നന്നായി പഴുത്ത പഴം വേണം എടുക്കാൻ.ഇതിന്റെ പഴത്തൊലിയും ഇതിനൊപ്പം ആവശ്യമാണ്. ഇനി വേണ്ടത് ഒരു പിടി ഗോതമ്പ് ആണ്. അടുത്ത ഇൻക്രീഡിയന്റ് എന്നത് ഒരു അൽപ്പം കുരുമുളക് ആണ്. അതോടൊപ്പം ഒരു അൽപ്പം തക്കോലം ആണ്. അതുപോലെ തന്നെ വേണ്ടത് ഒരു അൽപ്പം കറുവപ്പട്ട ആണ്. ഇനി ഒരു അൽപ്പം ഗ്രാമ്പൂ ആണ്. ഇനി ആവശ്യമായ ഒരു ഇൻക്രീഡിയന്റ് 450g പഞ്ചസാര ആണ്. ഈ ഒരു പഞ്ചസാര ആണ് നമുക്ക് വീര്യം കൂട്ടുവാനായി സഹായിക്കുന്നത്. അടുത്തതായി വേണ്ടത് ഒരു അൽപ്പം ഡ്രൈഡ് ഈസ്റ്റാണ്.ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു പാൻ എടുത്തശേഷം അതില് ഒരു ഒന്നരലിറ്റർ വെള്ളം ഒഴിച്ച് നൽകുക. ഇനിയീ വെള്ളം നന്നായി തിളപ്പിക്കുക. തിളയ്ക്കാനായി വച്ചശേഷം ഒരു പൈനാപ്പിൾ എടുത്ത് അതിന്റെ തൊലി കളഞ്ഞശേഷം അവ ചെറിയ പീസാക്കി മാറ്റുക. ഇനി ഇത് ചെറിയ കഷണങ്ങൾ ആക്കിയ ശേഷം ഒരു ഉരലിലിട്ടു നന്നായി ചതച്ച് എടുക്കുക. ഇനി ഇതൊന്ന് ഒരു ചെറിയ ഭരണിയിലേക്കാക്കി എടുക്കുക.ഇനി അടുത്തതായി ഒരു അരക്കിലോ പഴം എടുത്ത് അത് ചെറുതായി പീച്ചി ഇതിലേക്ക് ഇടുക. ഇനി ഇതിന്റെ തൊലി ചെറുതായൊന്നു കട്ട് ചെയ്തു ഇതിലേക്കായി ഇട്ടു നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]



Comments