ഒറ്റമൂലി||ആണിരോഗം ഇനി ഒരു പ്രശ്നം അല്ല|| ഇതാ കാണൂ ഒരടിപൊളി മാജിക്ക് ഇൻക്രീഡിയന്റ്||


ഇന്ന് നമ്മുടെ ഇടയിൽ പ്രധാനമായി കണ്ടുവരുന്ന ഒന്നാണ് കാലിന്റെ ഇടയിൽ ഉള്ള ആണിരോഗം എന്നത്. സാധാരണ ആദ്യത്തെ ഒരു കാലഘട്ടം ഒക്കെ ആണെങ്കിൽ ഈ ഒരു ആണിരോഗം നാം ആരും ശ്രദ്ധിക്കാറില്ല. പ്രത്യേകിച്ച് വേദനകളോ മറ്റു ഇറിറ്റേഷൻസോ ഒന്നും തന്നെ നമുക്കിടയിൽ ഉണ്ടാവാറില്ല. 

എന്നാൽ കുറച്ചു കാലം കഴിഞ്ഞാല് ചിലർക്ക് കാലു കുത്താൻ പോലും പറ്റാത്ത ഒരു അവസ്ഥ ഉണ്ടാകും.കാലിന് നല്ല വേദന ഉണ്ടാകും. എന്നാൽ ഇത്തരത്തില് കാലിന്റെ അടിയിലുള്ള ഈ വേദന ഇല്ലാതെ ആക്കാൻ ഉള്ള ഒരടിപൊളി മാർഗ്ഗം നമുക്കൊന്ന് പരിശോധിക്കാം.

ഇതിനായി ആവശ്യമായ ആദ്യ ഇൻക്രീഡിയന്റ് ഒരു അൽപ്പം  ബേക്കിംഗ് സോഡ അല്ലെങ്കിൽ ബേക്കിംഗ് പൗഡർ ആണ്. ഇതിൽ രണ്ടില് ഏത് ആയാലും കുഴപ്പമില്ല. ഇത് മിക്ക കടകളിലായും വാങ്ങാൻ കിട്ടുന്നതാണ്. ചിലയിടങ്ങളിൽ ഇത് അപ്പക്കാരം എന്നാണ് വിളിക്കുക. ഇനി വേണ്ടത് ഒരു അൽപ്പം ആപ്പിൾ സൈദർ വിനിഗർ ആണ്. ഈ ഒരാവശ്യത്തിന് ആപ്പിൾ സൈദർ വിനിഗർ മാത്രമേ എടുക്കാൻ പാടുള്ളൂ. ഒരു ബ്രൗണിഷ് കളറോട് കൂടിയതാണ് ഇത്. എന്നാൽ വൈറ്റ് നിറം ഉള്ള ആപ്പിൾ സൈദർ വിനിഗർ ലഭ്യമാണ്. അത് ഒരു കാരണവശാലും ഇതില് ഉപയോഗിക്കരുത്. ഇനി വേണ്ടത് ഒരൽപ്പം കാസ്ട്രോയിൽ ആണ്. ഇത് എല്ലാ സൂപ്പർ മാർക്കറ്റിലും കടകളിലും ലഭ്യം ആണ്. ഇത് ഒരുപാട് ആയൂർവേദ ഗുണങ്ങളുള്ള ഒരു ഓയിൽ ആണ്. ഇനി ഇതെങ്ങനെ നമുക്ക് തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യംതന്നെ ഒരൽപ്പം ബേക്കിംഗ്സോഡ എടുത്ത് ഒരു ചെറിയ ബൗളിലേക്ക് ആയി ഇടുക. അടുത്ത ആയി ഒരൽപ്പം ആപ്പിൾ സൈദർ വിനിഗർ കൂടി ഇതിലേക്ക് ചേർത്ത് നൽകുക. ഇനി ഇതൊന്ന് നന്നായി മിക്സ് ചെയ്യുക. ഒരൽപ്പം കൂടി ആപ്പിൾ സൈദർ വിനിഗർ  ഇതില് ചേർക്കുക. ഇനി ഇത് നന്നായി ഒന്ന് ഇളക്കി മിക്സ് ആക്കുക. അതിന് ശേഷം ഇതിലേക്ക് ഒരൽപ്പം കാസ്ട്രോയിൽകൂടി ചേർത്ത് നൽകുക. ഇനി ഇതെല്ലാം കൂടി നന്നായി ഒന്ന് ഇളക്കി മിക്സ് ചെയ്തു യോജിപ്പിക്കുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments