വെറും മൂന്ന് ദിവസം മതി|| കിടിലം വൈൻ ഉണ്ടാക്കാം|| ഇതാ കാണൂ ഒരടിപൊളി വൈൻ||


നമ്മുടെ ആഘോഷവേളകളിൽ ഒക്കെ പലപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് വൈൻ എന്നത്.വൈൻ പലപ്പോഴും ഉണ്ടാക്കുക ഒരു നിശ്ചിത ദിവസത്തെ സമയം വച്ചാണ്.അങ്ങനെ ആണ് സാധാരണ നാം വൈൻ തയ്യാറാക്കുക. എന്നാൽ വളരെ ചുരുക്കം ദിവസങ്ങൾകൊണ്ട് ഒരടിപൊളി വൈൻ ഉണ്ടാക്കി എടുക്കാൻ സാധിക്കും. അതും ഒരു ജ്യൂസ്കൊണ്ട് തന്നെ. ഇനി ഈ ഒരു ജ്യൂസ് ഉപയോഗിച്ചുകൊണ്ട് എങ്ങനെ ഒരടിപൊളി വൈൻ തയ്യാറാക്കാം എന്ന് നോക്കാം.

ഇതിനായി നാം ഉപയോഗിക്കുന്ന ജ്യൂസ് എന്നത് ഗ്രേപ്പ് ജ്യൂസ് ആണ്.അതായത് മുന്തിരി ജ്യൂസാണ്. ഇനി രണ്ടാമത് വേണ്ടത് ഒരു ചെറിയ ജാറാണ്.ഈ ജാറിന്റെ അടിയിൽ സെപ്പറേറ്റായി ഒരു പൈപ്പും ഉണ്ടാകും. ഈ പൈപ്പ് പിടിപ്പിച്ചിരിക്കുന്നത് നാം ഈ വൈനിലിടുന്ന ഈസ്റ്റ് പോലുള്ള സാധനങ്ങൾ ഒന്നുംതന്നെ ഇല്ലാതെ ശുദ്ധമായ വൈൻ നമുക്ക് ലഭിക്കാൻ ആണ്. ഇത് മിക്ക കടകളിലും  നമുക്ക് വാങ്ങാൻ കിട്ടും. ഇനി വേണ്ടത് ഒരൽപ്പം സാധാ പഞ്ചസാര ആണ്. ഇനി വേണ്ട ഇൻക്രീഡിയന്റ് സാധാ തക്കോലം, അല്ലെങ്കിൽ കറുവപ്പട്ട ആണ്. ഇനി വേണ്ടത് സാധാ ഈസ്റ്റ് ആണ്. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഈ ഒരു ജാറ് എടുക്കുക. ഇനി ഈ ഒരു ജാറിലേക്ക് ഒരു രണ്ട്ലിറ്ററോളം മുന്തിരിജ്യൂസ് ഒഴിയ്ക്കുക. അതിനുശേഷം ഇതിലേക്കായി ഒരു അരക്കിലോ പഞ്ചസാര ചേർത്ത് നൽകുക. ഇനി ഇതിലേക്ക് സാധാ തക്കോലം, കറുവപ്പട്ടയോ ഇതി ചേർത്ത് നൽകുക. ഒരു ഫ്ലേവർ വരാനാണ് ഇത് ചേർക്കുന്നത്. ഇനി ഇതിലേക്ക് ആയി ഒരൽപ്പം ഡ്രൈഡ് ഈസ്റ്റ് കൂടി ചേർത്ത് നൽകുക. രണ്ട് ലിറ്റർ ആയതിനാൽ ഒരു സ്പൂണോളം ചേർത്ത് നൽകുക. ഒരു ലിറ്റർ ആണെങ്കിൽ അരസ്പൂൺ മതിയാകും.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]



Comments