കാന്താരി കള്ള് വേണോ||ചില്ലി റ്റോഡി||കേരളാ സ്പെഷ്യൽ പ്ലാം വൈൻ||


നാടൻ തെങ്ങും കള്ള് എടുക്കട്ടേ എന്ന് ആരേലും ചോദിച്ചാൽ നാം വേണ്ടെന്ന് പറയില്ല. കാരണമത് വളരെ ശുദ്ധമായതാണ്. ഈ കള്ള് ഒരു കുപ്പിയില് മാറ്റി നാലഞ്ച് ദിവസം വച്ച് എടുത്ത് കഴിഞ്ഞാൽ നല്ല കിക്കോട് കൂടിയ സൂപ്പർ കള്ള് ലഭിക്കും. ഇനി നമ്മുടെ ഗ്രാമ പ്രദേശങ്ങളിൽ വളരെ വെറൈറ്റി ആയ ഒരു കള്ള് ലഭിക്കാറുണ്ട്. അത് തെങ്ങിൻ കള്ളും, കാന്താരി കൊണ്ട് അരച്ച് ഉള്ളതും. അത് സാധാരണ മൺപാത്രത്തിൽ ആണ് ഷാപ്പിലായി നൽകാറുള്ളത്. സാധാരണ ഇത്തരത്തിലൊരു തെങ്ങിൻ കള്ള് എങ്ങനെയാണ് ഉണ്ടാക്കുന്നെന്ന് നോക്കാം.


ഇത് തയ്യാറാക്കുന്നതിനായി ആദ്യം ഒരു മൺകലം എടുക്കുക. ഈ മൺകലം ഇല്ലാതെ ആണേലും ഉണ്ടാക്കാം. എന്നാൽ ഇതിൽ തയ്യാറാക്കുമ്പോൾ അതിന്റെ ടേസ്റ്റിൽ വ്യത്യാസം ഉണ്ട്. ഇനി ഇതില് വേണ്ട മെയിൻ ഇൻക്രീഡിയന്റ് കോക്കോനട്ട് വാട്ടർ ആണ്. സാധാ നമ്മുടെ തേങ്ങാവെള്ളം. മൂത്ത തേങ്ങാവെള്ളം ആയാലും, കരിക്കിന്റെ ആയാലും കുഴപ്പമില്ല. മൂത്ത തേങ്ങാവെള്ളമാണ് എങ്കിൽ അൽപ്പം കൂടി വീര്യം കിട്ടും. ഇനി വേണ്ട രണ്ടാമത്തെ  ഇൻക്രീഡിയന്റ് പഞ്ചസാരയാണ്. ഏകദേശം 200ഗ്രാമോളം മതിയാകും. മൂന്നാമത് വേണ്ട മെയിൻ ഇൻക്രീഡിയന്റ് ഈസ്റ്റ് ആണ്. ഇതും ഒരൽപ്പം മതിയാകും.ഇനി വേണ്ടത് സാധാ കാന്താരി ആണ്. കാന്താരി ഇല്ലെങ്കിൽ വീട്ടിൽ ലഭ്യമായ സാധാ പച്ചമുളക് ആണെങ്കിലും മതി. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു മൺകലം എടുക്കുക. ഇനിയീ മൺകലത്തിലേക്ക് ഒരുലിറ്ററോളം കോക്കോനട്ട് വാട്ടർ ഒഴിച്ച് നൽകുക. ഇനി അടുത്തതായി ഒരു 200 ഗ്രാം പഞ്ചസാര കൂടി ഇതിലേക്ക് ചേർത്ത് നൽകുക. മൂന്നാമതായി ഒരൽപ്പം ഈസ്റ്റ് കൂടി ഇതിലേക്ക് ചേർത്ത് നൽകുക. ഇനി ഇതെല്ലാം നന്നായി ഒന്ന് മിക്സ് ചെയ്തു നൽകുക. ഇനി ഒരു അൽപ്പം കാന്താരി എടുത്തശേഷം ഒരു ചെറിയ ഉരലിൽ ഇട്ട് നന്നായി ചതച്ച് എടുത്തശേഷം ഈ ഒരു കൂട്ടിലേക്ക് ഇടുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]




Comments