മുടി വളർച്ച കൂട്ടാനും, മുടി കൊഴിച്ചിൽ കുറയ്ക്കാനും ഇതാ ഒരു ഉഗ്രൻ മരുന്ന്||അലോ വേരാ ഹെയർ ഓയിൽ||

 


ഇന്ന് നമ്മുടെ ഇടയിൽ ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടി വളർച്ച ഇല്ലായ്മ, അതുപോലെ മുടി കൊഴിച്ചിൽ എന്നിവ. എന്നാൽ ഇതിനായി പല തരത്തിലുള്ള ഓയിലുകൾ നാം ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതൊക്കെ നാം ഉപയോഗിക്കുമ്പോൾ മുടി വളരാനും, വളരാതെ ഇരിക്കാനും സാധ്യത ഉണ്ട്.എന്നാൽ കറ്റാർവാഴ അഥവാ അലോവേര ഉപയോഗിച്ച് ഈസിയായി ഒരു ഓയിൽ ഉണ്ടാക്കി എടുക്കാം. അതും ഒലീവ് ഓയിൽ കൂടി മിക്സ് ചെയ്തു നല്ല രീതിയിൽ ഉള്ള ഒരു ഓയിൽ ഉണ്ടാക്കി എടുക്കാം.ഇതിന്റെ ഗുണം എന്താണെന്ന് വച്ചാൽ ഒരു വിധത്തിലും ഉള്ള സൈഡ് എഫ്ക്ടുകളും ഇതിനില്ല. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ഇതിനായി ഉപയോഗിക്കുന്നത് കറ്റാർവാഴ ആണ്. ആലോവേര ജെൽ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ആലോവേര.ഇതോടൊപ്പം തന്നെ വേണ്ടത് ഒലീവ് ഓയിൽ ആണ്. ഒലീവ് ഓയിൽ മുടിവളർച്ചയ്ക്ക് കൂടുതൽ ആയി സഹായകരമാണ്.അതുപോലെ തന്നെ മുടി കൊഴിച്ചിൽ പോലുള്ള പ്രശ്‌നങ്ങൾക്ക്  ഒരുപാട് സഹായകരമാണ്. ഇവ രണ്ടും മിക്സ് ചെയ്താണ് ഇത് തയ്യാറാക്കുന്നത്.ഇവയൊന്നും ഒരു വിധത്തിലുള്ള സൈഡ് എഫക്ടുകളും ഉണ്ടാക്കുന്നില്ല. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു പാൻ എടുത്തശേഷം അടുപ്പിൽ വച്ചശേഷം അതിലേക്ക് ഒരൽപ്പം ഒലീവ് ഓയിൽ ഒഴിച്ച് നൽകുക.ഇനി ഇത് ചെറിയചൂടിൽ വേണം വയ്ക്കേണ്ടത്.കാരണം ഇത് കരിഞ്ഞു പോകാൻ സാധ്യതയുണ്ട്. ഇനി കറ്റാർവാഴ എടുത്തശേഷം ചെറുതായി കട്ട് ചെയ്തു ഇതിൽ ഇടുക.ഇതിലെ ജെൽ സാധാരണ എടുക്കുന്നത് കറ്റാർവാഴയുടെ സൈഡിലെ രണ്ട് പോർഷനും കട്ട് ചെയ്താണ്. എന്നാൽ ഇത് നാം ഒരു ഓയിലായി എടുക്കുന്ന കൊണ്ട് ഇതിലെ ജെല്ലും, ഈ സ്കിന്നും വളരെ അധികം ഗുണം നൽകുന്ന ഒന്നാണ്. അതിനാൽ തന്നെ ഇത് കളയേണ്ടതില്ല.ഇതിലെ ജെൽ എന്ന് പറയുന്നത് ഫേസ്പാക്ക് ഒക്കെ ഉണ്ടാക്കാൻ ആയി തയ്യാറാക്കുന്ന ആണ്. ഇനി  കറ്റാർവാഴ കട്ട് ചെയ്തു ഇതിലേക്ക് ഇട്ടശേഷം ചെറുതായി ഒന്ന് ഇളക്കി നൽകുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]



Comments