പ്രോട്ടീൻ പൗഡർ വീട്ടിൽ ഉണ്ടാക്കാം||മസിൽ കൂട്ടാനും വണ്ണം വെക്കാനും ഇത് മാത്രം മതി||ഇത് ചെയ്തു നോക്കൂ||


നമുക്ക് ഏവർക്കും അറിയാവുന്ന ഒരു കാര്യമാണ് പ്രോട്ടീൻപൗഡർ എന്ന് പറയുന്നത്. ഈ പ്രോട്ടീൻ പൗഡർ പല ആവശ്യങ്ങൾക്കായി നമ്മളിൽ പല ആളുകളും ഉപയോഗിക്കാറുണ്ട്. ജിമ്മിലൊക്കെ പോകുന്ന ആളുകൾ ആണ് പ്രോട്ടീൻ പൗഡർ ഏറെ ഉപയോഗിക്കാറുള്ളത്. ശരീരം പുഷ്ടിയായി വണ്ണം വയ്ക്കാൻ, ഒക്കെ ഈ പ്രോട്ടീൻ പൗഡർ ഉപയോഗിക്കാറുണ്ട്.

 പ്രോട്ടീൻ പൗഡർ കഴിച്ച് വർക്ക് ഔട്ട് ചെയ്താൽ മസിലൊക്കെ നല്ലൊരു അടിപൊളി രീതിയിൽ വരും.ഇത് സാധാരണയായ് കടയിൽ നിന്നും വാങ്ങുകയാണ് ചെയ്യാറുള്ളത്. എന്നാൽ യാതൊരു പ്രിസർവേറ്റിവ്സും ഇല്ലാതെ നാച്ചുറലായുള്ള ഒരു പ്രോട്ടീൻ പൗഡർ എങ്ങനെ ഉണ്ടാക്കി എടുക്കാം എന്നൊന്ന് പരിചയപ്പെടാം.

ഇതിനായി ആവശ്യമായ ആദ്യ ഇൻക്രീഡിയന്റ് സാധാ കടലയാണ്.ഇത് തൊലികളഞ്ഞ് എടുത്ത കപ്പലണ്ടി ആണ്. തൊലിയോട് കൂടിയ ഫ്രഷായ കടല ആണെങ്കിലും കുഴപ്പമില്ല.കാരണംഅതിന്റെ തൊലിക്ക് ഒക്കെ ഒരുപാട് പ്രോട്ടീൻ അംശം ഉണ്ട്. ഇനി വേണ്ട രണ്ടാമത്തെ ഇൻക്രീഡിയന്റ് സാധാ കശുവണ്ടി ആണ്. ഇതും സെയിം അളവിൽ മതി. ഇനി വേണ്ടത് ബദാം ആണ്. ഇനി വേണ്ടത് സാധാ മത്തങ്ങയുടെ കുരു ആണ്. പംപ്ക്വിൻ സീഡെന്ന് പറയും. ഇത് മത്തങ്ങയിൽ നിന്ന് ലഭിക്കും. അതല്ല എല്ലാ മാർക്കറ്റിലും ഈ ഒരു സീഡ് ലഭ്യമാണ്. ഇനി ഇതില്ലെങ്കിലും കുഴപ്പമില്ല.ഇനിവേണ്ടത് പിസ്താഷ ആണ്. ഇതിന്റെ ഷെല്ല് ആവശ്യമില്ല. സീഡ് മാത്രം മതിയാകും. ഇനി ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം കടല എടുക്കുക. ഇനി ഇത് നന്നായി അടുപ്പിൽ വച്ച് ചൂടാക്കി എടുക്കുക.ഇനി ഇതൊരു പ്ലേറ്റിലേക്ക് മാറ്റി വയ്ക്കുക. രണ്ടാമത് ആയി വേണ്ട ഇൻക്രീഡിയന്റ് എന്നത് കശുവണ്ടി ആണ്.ഇതും സെയിം അളവിൽ എടുത്ത് ചൂടാക്കി പാത്രത്തിലേക്ക് മാറ്റുക. അടുത്തതായി ഒരൽപ്പം ബദാം കൂടി എടുക്കുക. ഇതും ചൂടാക്കിയശേഷം പാത്രത്തിലേക്ക് മാറ്റുക.അടുത്തതായി പംപ്ക്വിൻ സീഡ് എടുത്ത് നന്നായി ചൂടാക്കി എടുക്കുക. ഇനി അവസാനമായി പിസ്താഷ കൂടി തോട് കളഞ്ഞു എടുത്ത് ചൂടാക്കി എടുക്കുക. ഇനി ഇതെല്ലാംകൂടി മിക്സിയിൽ ഇട്ട് അടിച്ചെടുക്കുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments