Sofi...അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --(madness of love ) || A FILM BY JOBY VAYAUNKAL

അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ

സോഫി --(madness of love )

യൂട്യൂബർ ജോബിവയലുങ്കലിന്റെ ആദ്യ ചിത്രം "സോഫി"ടൈറ്റിൽ പോസ്റ്റർ പുറത്ത്
-----------------------
അന്ധമായ പ്രണയത്തിന് പ്രായം ഒരു തടസ്സമാണോ?...
അല്ലെന്ന് തെളിയിക്കുകയാണ്, സോഫിയുടേയും ജോയുടെയും അനശ്വര പ്രേമത്തിലൂടെ...
നഷ്ടമായ സ്നേഹം തിരിച്ചു പിടിക്കാൻ ആഗ്രഹിച്ച സോഫിയുടെ ജീവിതത്തിലേക്ക് അവിചാരിതമായി ജോ വന്നെത്തി. ഒരു സ്നേഹപ്പൂവിന് പകരം പ്രണയത്തിന്റെ ഒരു പൂക്കാലമാണ് അവൻ അവൾക്ക് സമ്മാനിച്ചത്...
ആ ഉന്മാദലഹരിയിൽ അവർ സ്വയംമറന്ന് ഉല്ലസിച്ചു... കാമവും പ്രണയവും അവർ അന്വന്യം പങ്ക് വച്ചു... തീവ്രമായ പ്രണയം...
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ ജോബി വയലുങ്കൽ നിർമ്മിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് -സോഫി...
സോഫിയുടേയും ജോയുടെയും അപൂർവ പ്രണയ കഥ പറയുന്ന - സോഫി...
തിരക്കഥ,സംഭാഷണം- ഒല്ലാ പ്രകാശ്‌,ജോബി വയലുങ്കൽ, ഛായാഗ്രഹണം- അനൂപ് മുത്തിക്കാവിൽ, എഡിറ്റർ-ടിനു തോമസ്, ഗാനരചന-സ്മിത സ്റ്റാൻലി,ബിജു ജോൺ,സംഗീതം-ആർ ആർ ബ്രദഴ്സ്, അബേൽ ജോളി, കല-അനന്ദു മോഹൻ, വസ്ത്രാലങ്കാരം- സോനു,അർച്ചാ ഭരതൻ, മേക്കപ്പ്- ഹർഷാദ് മലയിൽ, ഹരി, അനീഷ് പാലോട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അഖിൽ കടവൂർ, അസോസിയേറ്റ് ഡയറക്ടർ-മധു പി നായർ,ഡി ഐ- രഞ്ജിത്ത് കെ സ്റ്റുഡിയോസ്, പ്രൊജക്ട് ഡിസൈനർ-അഖിൽ കൊല്ലം,അഖിൽ മുരളീധരൻ, സ്റ്റുഡിയോ-കെ സ്റ്റുഡിയോ,916 ഫൈനൽ ഔട്ട് കൊച്ചിൻ, ലോക്കേഷൻ മാനേജർ-നവാസ് വർക്കല, ജിഷ്ണു ഇടപ്പാവൂർ,സ്പോട്ട് എഡിറ്റർ- അനുരാജ് ശരത്, ഡിസൈൻ-എം ഡിസൈൻസ്, പി ആർ ഒ-എ എ എസ് ദിനേശ്.




 

Comments